Posted On
date_range Updated On
date_range ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയില്ല -കാന്തപുരം
കൊട്ടിയം: ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കാന്‍ കഴിയില്ളെന്ന് ഓള്‍ ഇന്ത്യ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. തഴുത്തല ഖാദിസിയ്യയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദപ്രസംഗം നടത്തിയ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഖേദപ്രകടനം ആത്മാര്‍ഥതയോടെയുള്ളതാണെങ്കില്‍ വിവാദമാക്കേണ്ടതില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. കേരളത്തില്‍നിന്ന് ലക്ഷങ്ങളാണ് സൗദിയില്‍ ജോലിനോക്കുന്നത്. കേരളത്തില്‍നിന്നുള്ള മന്ത്രിക്ക് സൗദിയില്‍ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം കൊടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.