????????????? ??????, ?????????????????? ???????

അതിരമ്പുഴ കൊലപാതകം: പിന്നില്‍ ഒരാള്‍ മാത്രം

കോട്ടയം: അതിരമ്പുഴയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കണ്ടത്തെിയ സംഭവത്തില്‍ പ്രതി ഒരാള്‍ മാത്രമാണെന്ന് പൊലീസ്. അമ്മഞ്ചേരി നെരപ്പുകാലായില്‍ വിശ്വനാഥന്‍െറ (തമ്പാന്‍) മകള്‍ അച്ചുവിനെ (അശ്വതി -20) കൊലപ്പെടുത്തിയത് അയല്‍വാസിയായ കുന്നുകളം മാമ്മൂട്ടില്‍ ഖാദര്‍ യൂസുഫ് (43) ഒറ്റക്കാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടത് തന്‍െറ മകളാണോ എന്നതില്‍ പിതാവ് വിശ്വനാഥന്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡി.എന്‍.എ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിരുന്നു. പരിശോധനാ ഫലം ശനിയാഴ്ച ഉച്ചയോടെ ലഭിച്ചാലുടന്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. പിന്നാലെ, ജില്ലാ പൊലീസ് മേധാവി അറസ്റ്റ് വിവരം മാധ്യമങ്ങളെ ഒൗദ്യോഗികമായി അറിയിക്കും.കൊലപ്പെടുത്തിയശേഷം ഒരുദിവസം മൃതദേഹം പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് അടുത്തദിവസം കാറില്‍ തനിയെ കൊണ്ടുപോയി റബര്‍ തോട്ടത്തില്‍ തള്ളിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത യൂസുഫിനെ തെളിവെടുപ്പിനായി വീട്ടിലും മൃതദേഹം കണ്ടത്തെിയ സ്ഥലത്തും കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും അത് മാറ്റിവെച്ചു. കൊല്ലപ്പെട്ട യുവതിയുടെയും മാതാപിതാക്കളുടെയും ഡി.എന്‍.എ ഫലം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് തെളിവെടുപ്പ് മാറ്റിവെച്ചത്.
എന്നാല്‍, വെള്ളിയാഴ്ച രാവിലെ പത്തിന് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം യൂസുഫിന്‍െറ വീട്ടിലത്തെി പരിശോധന നടത്തി. വീട് പൂട്ടിയിരുന്നതിനാല്‍ സമീപത്തുള്ള ഒരു വര്‍ക്ഷോപ് ഉടമയുടെ സഹായത്തോടെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്. വീടിനുള്‍ഭാഗം വൃത്തിയായി കഴുകിയിരുന്നതിനാല്‍ വിരലടയാള വിദഗ്ധരുടെ പരിശോധനയിലൂടെ കൊലപാതകം വീട്ടിനുള്ളില്‍ തന്നെയാണ് നടത്തിയതെന്ന് പൊലീസ് നിഗമനത്തിലത്തെി. കൊലക്കുശേഷം അടുത്തദിവസം ഖാദര്‍ യൂസുഫ് സ്വന്തം കാറിലാണ് മൃതദേഹം റബര്‍ തോട്ടത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചത്. കാറിലും വീട്ടിലും വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.