നാല് ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് പ്രവൃത്തിദിനമാക്കി; പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നാല് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമാക്കി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലര്‍. ആഗസ്റ്റ് ആറ്,  27, ഒക്ടോബര്‍ 15, ജനുവരി 28 എന്നീ ദിവസങ്ങളാണ് പ്രവൃത്തിദിനങ്ങളാക്കിയത്. ഈ ദിവസങ്ങളില്‍ അധ്യയനത്തിന് ക്രമീകരണം നടത്താനും നിര്‍ദേശമുണ്ട്. 200 പ്രവൃത്തിദിനങ്ങള്‍ തികക്കാനാണ് നാല് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിവസങ്ങളാക്കിയതെന്ന് ഡയറക്ടര്‍ വിശദീകരിച്ചു.
അതേസമയം, ഇതിനെതിരെ അധ്യാപക സംഘടനകള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തത്തെി. തീരുമാനവുമായി സഹകരിക്കില്ളെന്നും സര്‍ക്കുലര്‍ പിന്‍വലിച്ചില്ളെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

ലബ്ബ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം മുതലാണ് ഹയര്‍ സെക്കന്‍ഡറി ക്ളാസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയത്. സ്കൂള്‍ സമയവും പീരിയഡുകളുടെ എണ്ണവും വര്‍ധിപ്പിച്ചാണ് ശനിയാഴ്ച അവധി നല്‍കി ഉത്തരവിറക്കിയത്. ഇതുവഴിയുള്ള അധ്യയന നഷ്ടം മറ്റ് പ്രവൃത്തിദിവസങ്ങളില്‍ സമയം വര്‍ധിപ്പിച്ച് പരിഹരിച്ചതാണെന്നും അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സമയം വര്‍ധിപ്പിച്ചതുവഴി 230 പ്രവൃത്തിദിവസത്തിന് തുല്യമായ സമയം ലഭ്യമാണ്. നേരത്തേ ശനിയാഴ്ച അവധിയാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് അസാപ് ട്രെയ്നിങ്ങും സ്റ്റുഡന്‍റ് പൊലീസ് ട്രെയ്നിങ്ങും ഈ ദിവസങ്ങളിലാണ് നല്‍കുന്നത്. ശനിയാഴ്ച പ്രവൃത്തിദിനമാക്കി തിരിച്ചുകൊണ്ടുവരാനുള്ള നീക്കംമൂലം ഇതെല്ലാം തടസ്സപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.