??????????????? ???????? ????????????? ?????????????

കര്‍ക്കടക വാവുബലി; പിതൃക്കള്‍ക്ക് ബലിയര്‍പ്പിച്ച് പതിനായിരങ്ങള്‍

ആലുവ/തിരുന്നാവായ: കര്‍ക്കടക വാവ് ദിനത്തില്‍ പെരിയാറില്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിച്ച് പതിനായിരങ്ങള്‍ നിര്‍വൃതി നേടി. ബലിതര്‍പ്പണം നടത്തി പിതൃമോക്ഷ പുണ്യം നേടാന്‍ നാടിന്‍െറ നാനാദിക്കുകളില്‍നിന്ന് ഭക്തര്‍ ബലി തീരങ്ങളിലേക്ക് ഒഴുകിയത്തെുകയായിരുന്നു. ആലുവയില്‍ പെരിയാറില്‍ മുങ്ങിക്കുളിച്ച് പിതൃമോക്ഷത്തിനായി അവര്‍ ബലിയിട്ട് മടങ്ങി. മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറയും മറുകരയില്‍ അദൈ്വതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്‍െറയും നേതൃത്വത്തിലാണ് ബലിതര്‍പ്പണം നടന്നത്. മണപ്പുറം ശിവക്ഷേത്രത്തിലെ പൂജകള്‍ക്ക് ചേന്നാസ് മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും മുഖ്യകാര്‍മികത്വം വഹിച്ചു. പുലര്‍ച്ചെ 3.15നാരംഭിച്ച ചടങ്ങുകള്‍ ഉച്ചക്ക് രണ്ടുമണി വരെ നീണ്ടു. അദൈ്വതാശ്രമത്തില്‍ പുലര്‍ച്ചെ അഞ്ചു മുതലാണ് ബലിതര്‍പ്പണം നടന്നത്. ജയന്തന്‍ തന്ത്രികള്‍, മധുശാന്തി, ദിലീപ് ശാന്തി, ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായത്തെിയ ആയിരക്കണക്കിന് വിശ്വാസികള്‍ നിളയില്‍ പിതൃതര്‍പ്പണം നടത്തി. 16 കര്‍മികളുടെ സാന്നിധ്യത്തില്‍ പരേതാത്മാക്കളെ മനസ്സിലാവാഹിച്ച് നാക്കിലയിലൊരുക്കിയ ബലിപിണ്ഡങ്ങള്‍ നിളയില്‍ സമര്‍പ്പിച്ച് മുങ്ങിയുയര്‍ന്നാണ് ഉറ്റവരും ഉടയവരും സായൂജ്യമടഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാരംഭിച്ച ബലി കര്‍മങ്ങള്‍ ഉച്ചവരെ നീണ്ടു.

കാലാവസ്ഥ അനുകൂലമായതിനാല്‍ അമ്പതിനായിരത്തോളം പേരാണ് പിതൃതര്‍പ്പണം നടത്തിയത്. തൃത്താല മുതല്‍ ചമ്രവട്ടം വരെയും തൂതപ്പുഴയിലെ തിരുവേഗപ്പുറ മുതല്‍ കരിയന്നൂര്‍ പാലം വരെയും ഇരുകരകളിലായി നിരവധിപേര്‍ ബലികര്‍മങ്ങള്‍ നടത്തിയെങ്കിലും നാവാമുകുന്ദ ക്ഷേത്രക്കടവിലായിരുന്നു തിരക്കധികവും. പിതൃതര്‍പ്പണത്തിനത്തെുന്നവരുടെ സുരക്ഷക്കായി ദേവസ്വം വിപുല ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
പൊലീസ്, ഫയര്‍ഫോഴ്സ്, കേന്ദ്രദ്രുതകര്‍മസേന, സുരക്ഷാതോണി, മുങ്ങല്‍ വിദഗ്ധര്‍, ദേവസ്വം-സേവാഭാരതി വളന്‍റിയര്‍മാര്‍, മെഡിക്കല്‍ സംഘം, ട്രോമാ കെയര്‍ സംഘം തുടങ്ങിയവരെല്ലാം സജ്ജമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.