തൃശൂര്‍: വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും. ഇതിന്‍െറ രൂപരേഖ അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ച് സര്‍ക്കാറിന്‍െറ പക്കല്‍ കൃത്യമായ കണക്കില്ല. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന ആവശ്യവും ശക്തമാണ്. അവക്കെല്ലാം പരിഹാരമായാണ് പുതിയ പദ്ധതി എന്ന് തൊഴില്‍ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളില്‍നിന്ന് നിശ്ചിത തുക പ്രീമിയമായി സ്വീകരിച്ചാകും പദ്ധതി നടപ്പാക്കുക. കരാറുകാരന്‍െറയും വിഹിതമുണ്ടാകും. ഇതര സംസ്ഥാന തൊഴിലാളികള്‍ നിര്‍ബന്ധമായും ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന പരിഗണനയിലുണ്ട്. ഇത്തരം തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിശദാംശങ്ങള്‍ പദ്ധതിയുടെ ഭാഗമായി ശേഖരിക്കും. ഇത്തരമൊരു പദ്ധതിയുണ്ടാക്കുമ്പോള്‍ പല വെല്ലുവിളികളും ഉണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. താല്‍ക്കാലികമായി ഇവിടെയത്തെി തൊഴിലില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. അവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യക്തത വേണം.
ഇതര സംസ്ഥാന തൊഴിലാളികളില്‍ ഏറെയും വൃത്തിഹീനമായ സാഹചര്യത്തിലാണ് താമസിക്കുന്നതെന്ന് പരിശോധനകളില്‍ കണ്ടത്തെിയ സാഹചര്യത്തില്‍ അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യങ്ങളും ഈ പദ്ധതിയിലുണ്ടാകും. തൊഴിലാളികളുടെ ആരോഗ്യത്തിന് പുറമെ തൊഴില്‍ സുരക്ഷ ഉള്‍പ്പെടെ കാര്യങ്ങളുമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിക്ക് രൂപം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പദ്ധതിയില്‍ 54,000ത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. എന്നാല്‍, ആ അവസ്ഥ മാറ്റി പരമാവധി ഇതര സംസ്ഥാന തൊഴിലാളികളെയും നിര്‍ബന്ധമായി ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എത്രയും പെട്ടെന്നുതന്നെ ഇതിന്‍െറ രൂപരേഖ തയാറാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.