ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ മേയ് മൂന്നുമുതല്‍ വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതേസമയം, സമുദ്രത്തില്‍നിന്നുള്ള വരണ്ട കാറ്റും അന്തരീക്ഷത്തിലെ ഈര്‍പ്പക്കുറവുംമൂലം സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുകയാണ്. ശനിയാഴ്ച ഒറ്റപ്പെട്ട ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. വെള്ളിയാഴ്ച പാലക്കാട്ടാണ് ഉയര്‍ന്ന ചൂട്. 41.7 ഡിഗ്രി സെല്‍ഷ്യസാണ് താപനില. പുനലൂരിലാണ് കുറഞ്ഞ ചൂട് -23.8 ഡിഗ്രി സെല്‍ഷ്യസ്. കോഴിക്കോട്ട് 29 ഡിഗ്രിയാണ് കുറഞ്ഞ ചൂട്. കനത്ത ചൂടുമൂലം നേത്രരോഗ സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പൊടിയും അള്‍ട്രാവയലറ്റ് രശ്മികളും നേത്രരോഗത്തിന് കാരണമാകാം. ഇത് ഒഴിവാക്കാന്‍ അരമണിക്കൂര്‍ ഇടവിട്ട് ശുദ്ധജലത്തില്‍ മുഖം കഴുകണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.