ഉഷ്ണക്കാറ്റ് മുന്നറിയിപ്പ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഉഷ്ണക്കാറ്റ് ഉണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടർന്ന് മുൻകരുതലെടുക്കണമെന്ന് നിർദേശം. രാവിലെ 11 മുതൽ 3 മണിവരെ വെയിലത്ത് യാത്ര ചെയ്യരുതെന്നും യാത്ര ചെയ്യുന്നവർ നിർബന്ധമായും കുട കൈയിൽ കരുതണമെന്നും നിർദേശമുണ്ട്. യാത്ര ചെയ്യുന്നവർ അരലിറ്റർ വെള്ളവും ഒ.ആർ.എസ് പാക്കറ്റും കരുതേണ്ടതാണ്. പ്രത്യേകിച്ചും അസുഖബാധിതരും വൃദ്ധരും കുട്ടികളും.

തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യന്നവര്‍ 11മുതല്‍ മൂന്നുവരെ ജോലി ചെയ്യരുത്. ആശുപ്രതികള്‍,അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം, ഒ.ആര്‍.എസ് ലായനികള്‍ എന്നിവ കരുതണം. എല്ലാ തൊഴിലിടങ്ങളിലും ആവശ്യത്തിന് കുടിവെള്ളവും ഒ.ആർ.എസ് പാക്കറ്റും കരുതണം. സൂര്യാതാപമേറ്റ് വരുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.