ഹൃദയഭേദകം റിസ്റ്റിയുടെ അന്ത്യയാത്ര

കൊച്ചി: ഉറ്റവരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ഏറ്റുവാങ്ങി റിസ്റ്റി യാത്രയായി. ആദ്യകുര്‍ബാനക്കായി വാങ്ങിയ പുത്തനുടുപ്പും പുത്തന്‍ വാച്ചുമണിഞ്ഞായിരുന്നു പത്ത് വയസ്സുകാരന്‍ റിസ്റ്റിയുടെ യാത്ര. ലഹരിക്കടിമയായ കൊലയാളിയുടെ ക്രൂരതക്ക് ഇരയായി അകാലത്തില്‍ വിട പറഞ്ഞ റിസ്റ്റിയെ യാത്രയാക്കുമ്പോള്‍ മാതാപിതാക്കളും സഹോദരനും നെഞ്ചുകീറി നിലവിളിച്ചത് ഹൃദയഭേദക കാഴ്ചയായി. മകന്‍െറ മൃതദേഹം നെഞ്ചോട് ചേര്‍ത്ത് കരഞ്ഞ അമ്മ ലിനി,  അന്ത്യയാത്രക്ക് സാക്ഷികളാകാന്‍  പുല്ളേപ്പടി പറപ്പള്ളി വീട്ടിലത്തെിയവരുടെ കണ്ണുകളെ നനയിച്ചു. വന്‍ ജനാവലിയാണ് റിസ്റ്റിയെ യാത്രയാക്കാനത്തെിയത്്. അവസാനമായി ഒരു നോക്കു കാണാനും കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കു ചേരാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നാടിന്‍െറ നാനാതുറകളിലുള്ളവര്‍ എത്തിച്ചേര്‍ന്നു.
റിസ്റ്റി പഠിച്ച എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് സ്കൂളിലെ സഹപാഠികള്‍, അധ്യാപകര്‍, പുരോഹിതന്‍മാര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ഇവിടേക്ക് എത്തി. എട്ടേ മുക്കാലോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിച്ചേര്‍ന്നു. മന്ത്രി കെ. ബാബു, ഹൈബി ഈഡന്‍ എം. എല്‍.എ, കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, മുന്‍ മേയര്‍ ടോണി ചമ്മണി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കളായ ജോണും ലിനിയുമായി ദു$ഖം പങ്കുവെച്ച മുഖ്യമന്ത്രി കുറച്ചുസമയം വീട്ടില്‍ ചെലവിട്ടാണ് മടങ്ങിയത്. ഒമ്പതരയോടെ മൃതദേഹം ആംബുലന്‍സില്‍ സെന്‍റ് മേരീസ് ബസലിക്കയിലേക്ക് കൊണ്ടുപോയി. പള്ളിയില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിന് ആര്‍ച് ബിഷപ് നേതൃത്വം നല്‍കി. റിസ്റ്റിക്കൊപ്പം ആദ്യകുര്‍ബാന സ്വീകരിക്കാനിരിക്കുന്ന മുഴുവന്‍ കുട്ടികളും പ്രാര്‍ഥനയില്‍ പങ്കെടുത്തു. നടന്‍ മമ്മൂട്ടി, എറണാകുളത്തെ ഇടത് സ്ഥാനാര്‍ഥി അഡ്വ. എം. അനില്‍കുമാര്‍ തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിക്കാനത്തെി. പ്രാര്‍ഥനാശുശ്രൂഷക്ക് ശേഷം മൃതദേഹം കച്ചേരിപ്പടി സെമിത്തേരി മുക്കിലെ ബസിലിക്ക സെമിത്തേരിയില്‍ എത്തിച്ചു.  
മാതാപിതാക്കളും അമ്മാമ്മയും സഹോദരനും ബന്ധുക്കളുമടക്കമുള്ളവര്‍ റിച്ചിയുടെ കുഴിമാടത്തിലേക്ക് ഓരോ പിടി മണ്ണുവാരിയിടുമ്പോള്‍ നിര്‍ത്താതെ കണ്ണീരൊഴുക്കി.
ചൊവ്വാഴ്ചയാണ് എറണാകുളം പുല്ളേപ്പടി സി.പി. ഉമ്മര്‍ റോഡിന് സമീപം ചെറുകരയത്ത് ലെയ്നില്‍ കമ്മട്ടിപ്പാടത്ത്  പറപ്പിള്ളി ജോണിന്‍െറ മകന്‍ റിസ്റ്റി (റിച്ചി-10) കൊല്ലപ്പെട്ടത്. രാവിലെ ഏഴോടെ പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ അയല്‍വാസി അറുകൊല ചെയ്യുകയായിരുന്നു.
ശനിയാഴ്ച മറ്റ് 300 പേര്‍ക്കൊപ്പം ആദ്യകുര്‍ബാന കൈക്കൊള്ളാന്‍ ഇരിക്കെയായിരുന്നു കൊലക്കത്തിക്ക് ഇരയായത്. കുത്തേറ്റു മരിച്ച റിസ്റ്റിയുടെയും സഹോദരന്‍ ഏബിളിന്‍െറയും ആദ്യ കുര്‍ബാന ഈ ശനിയാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. സംഭവത്തില്‍ അയല്‍വാസിയായ പൊന്നാശേരി വീട്ടില്‍ അജി ദേവസി (40) പൊലീസ് കസ്റ്റഡിയിലാണ്.  സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.  വീട്ടിലത്തെി ആദരാഞ്ജലി അര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം റിസ്റ്റിയുടെ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യം തീരുമാനിക്കും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി കൂടി ഇതിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.