വേദനകൾക്ക് വിരാമം; അമ്പിളി ഫാത്തിമക്ക് വിട

കോട്ടയം: ഹൃദയമുള്ളവരെ കണ്ണീരിലാഴ്ത്തി ഒടുവില്‍ അമ്പിളി ഫാത്തിമ യാത്രയായി. ഹൃദയവും ശ്വാസകോശവും മാറ്റിവെക്കല്‍ ശസ്ത്രകിയയിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീര്‍ ഹസന്‍െറ ഏകമകള്‍ അമ്പിളി ഫാത്തിമ (23) തിങ്കളാഴ്ച മരിച്ചു. മൂന്നു ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ കാരിത്താസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച ഉച്ചക്ക് 11.30നായിരുന്നു അന്ത്യം. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ അണുബാധയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശരീരം മരുന്നുകളോട് പ്രതികരിക്കാതെയും വന്നു. ഈഘട്ടത്തില്‍ വെന്‍റിലേറ്ററിന്‍െറ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. കാരിത്താസ് ഹൃദ്രോഗവിഭാഗം മേധാവി ഡോ. ജോണ്‍ ജോസഫ്, ഡോ. രാജേഷ് രാമന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജീവന്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമം നടത്തിയെങ്കിലും വിഫലമായി.

2015 ആഗസ്റ്റ് 13ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ഹൃദയവും ശ്വാസകോശവും മാറ്റിവെക്കുന്ന അപൂര്‍വ ശസ്ത്രക്രിയ നടന്നത്. മാസങ്ങള്‍ക്കുശേഷം വീണ്ടും അണുബാധയുണ്ടായതിനെ തുടര്‍ന്ന് രണ്ടാമതും അപ്പോളോയില്‍ തന്നെ ശസ്ത്രക്രിയ നടത്തി. പിന്നീട് വീര്യംകൂടിയതും ചെലവേറിയതുമായ മരുന്നുകളിലൂടെയാണ് അണുബാധക്ക് ശമനമുണ്ടാക്കിയത്. ഒരുമാസം മുമ്പാണ് കോട്ടയത്തേക്ക് അമ്പിളി ഫാത്തിമയും കുടുംബവും തിരിച്ചത്തെിയത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലും നഴ്സിന്‍െറ പരിചരണത്തിലും കഴിഞ്ഞിരുന്നവേളയില്‍ സന്ദര്‍ശകരെപ്പോലും അനുവദിച്ചിരുന്നില്ല. ഇതിനിടെ കടുത്തപനിയും ശ്വാസതടസ്സവും നേരിട്ടതോടെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധയത്തെുടര്‍ന്ന് ആന്തരികാവയവങ്ങളും തലച്ചോറിന്‍െറ പ്രവര്‍ത്തനവും നിലച്ചതോടെ മരണത്തിന് കീഴടങ്ങി.

ജന്മനാ ഹൃദയത്തില്‍ സുഷിരവുമായി ജനിച്ച അമ്പിളിയുടെ രോഗം രണ്ടാം വയസ്സില്‍ ബോധംകെട്ട് വീണപ്പോഴാണ് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. സി.എം.എസ് കോളജില്‍ എം.കോം അവസാന വര്‍ഷത്തിന് പഠിക്കുമ്പോഴാണ് രോഗത്തിന്‍െറ സ്ഥിതി പുറംലോകമറിയുന്നത്. കാഞ്ഞിരപ്പള്ളി നൈനാര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.