തൃശൂര്‍: സ്ത്രീകള്‍ നോട്ടക്ക് വോട്ട് ചെയ്ത് പ്രതിഷേധിക്കണമെന്ന് ആഹ്വാനം. സ്ഥാനാർഥി പരിഗണനയില്‍ സ്ത്രീകളെ അവഗണിക്കുന്നതിനെതിരെ തൃശൂര്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ത്രീകൂട്ടായ്മയായ വിങ്‌സാണ് സമ്മതിദാനാവകാശം സമരമാക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്ഥാനാർഥി നിർണയത്തില്‍ സ്ത്രീകളെ അവഗണിക്കുന്ന മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളോടുള്ള അമര്‍ഷം പ്രകടിപ്പിക്കാനാണ് നോട്ടക്ക് വോട്ട് ചെയ്ത് പ്രതിഷേധമറിയിക്കാന്‍ വിങ്‌സ് ആഹ്വാനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയും കഴിവുമുണ്ടായിട്ടും സ്ത്രീകളെ വോട്ടുകുത്തി യന്ത്രങ്ങളാക്കി അവഗണിക്കുകയാണെന്നാണ് ആരോപണം. സോഷ്യല്‍മീഡിയയും മറ്റ് മാർഗങ്ങളും ഉപയോഗിച്ച് സംസ്ഥാനത്തുടനീളം പ്രചാരണം സംഘടിപ്പിക്കാനാണ് വിങ്‌സിന്‍റെ നീക്കം.
സ്ത്രീ സ്ഥാനാർഥികള്‍ മത്സരിക്കുന്നിടത്ത് സമ്മതിദാനാവകാശം അവര്‍ക്കായി വിനിയോഗിക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പോടെ സമാന ചിന്തയുള്ള സ്ത്രീകൂട്ടായ്മകളെ ഏകോപിപ്പിച്ച് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനും വിങ്‌സ് ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.