വിവാഹസദ്യക്കിടെ സംഘര്‍ഷം: പൊലീസുകാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്

പത്തനാപുരം: വിവാഹസദ്യക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ യുവതിയും കോട്ടയം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹത്തിനിടെ ജനതാ ജങ്ഷനിലുള്ള ക്രൗണ്‍ ഓഡിറ്റോറിയത്തിലാണ് കൂട്ടയടി നടന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിളമ്പുകാര്‍ക്ക് വേഗം പോരെന്നാക്ഷേപിച്ച് വധുവിന്‍െറ സഹോദരന്‍െറ സുഹൃത്തുക്കള്‍ പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് കലവറയില്‍ കയറിയ ഇവര്‍ ആഹാരസാധനങ്ങളുള്‍പ്പെടെ നശിപ്പിച്ചു. ഇത് ചോദ്യം ചെയ്ത വിളമ്പാനത്തെിയ യുവാക്കളെ സംഘം ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞത്തെിയ പത്തനാപുരം പൊലീസ് സംഭവസ്ഥലത്ത് ലാത്തിവീശി. ഇതില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് മന$പൂര്‍വം മര്‍ദിച്ചെന്നാരോപിച്ച് സ്ഥലത്തുണ്ടായിരുന്ന സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു. അക്രമത്തില്‍ പത്തനാപുരം സ്റ്റേഷനിലെ എ.എസ്.ഐ സലിം റാവുത്തര്‍, സിവില്‍ പൊലീസ് ഓഫിസര്‍ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറ്ററിങ് ഉടമയുടെ മകന്‍ ഷിയാസ്, തൊഴിലാളികളായ ഹരി, മറ്റ് രണ്ടുപേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പത്തനാപുരം എസ്.ഐ രാഹുല്‍ രവീന്ദ്രന്‍ അറിയിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.