പഴയ നിലപാട് വിഴുങ്ങുന്നത് വി.എസിന്‍െറ ഇരട്ടത്താപ്പ് -ചെന്നിത്തല

കോഴിക്കോട്: അധികാരത്തിനായി പഴയ നിലപാട് വിഴുങ്ങുന്ന വി.എസ് അച്ചുതാനന്ദന്‍െറ ഇരട്ടത്താപ്പ് ജനം മനസ്സിലാക്കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാലിക്കറ്റ് പ്രസ് ക്ളബ് ‘കേരള സഭ 2016’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി നേരത്തേയെടുത്ത നിലപാടുകള്‍ വിഴുങ്ങുന്ന പുതിയ അച്ചുതാനന്ദനെയാണ് ഇപ്പോള്‍ ജനം കാണുന്നത്.ലാവ്ലിന്‍ കേസിലും ടി.പി. ചന്ദ്രശേഖരന്‍െറ കൊലയിലും ഇപ്പോള്‍ എന്ത് നിലപാടാണുള്ളതെന്ന് വി.എസ് വ്യക്തമാക്കണം. വി.എസിനെതിരായ ആലപ്പുഴ പ്രമേയം നിലനില്‍ക്കുന്നതാണെങ്കില്‍ അദ്ദേഹത്തെപ്പോലുള്ള പാര്‍ട്ടിവിരുദ്ധനെക്കൊണ്ട് പ്രസംഗിപ്പിക്കുന്നതെന്തിനെന്ന് പാര്‍ട്ടിയും വ്യക്തമാക്കണം. പിണറായി മുഖ്യമന്ത്രിയാകില്ളെന്ന് ആദ്യമറിയുന്നയാള്‍ വി.എസാണ്.

തെരഞ്ഞെടുപ്പില്‍ വി.എസ് പിണറായി ഭിന്നത ആളിക്കത്തിയതോടെ വ്യത്യസ്ഥ അഭിപ്രായമുള്ളവര്‍ നാടുഭരിച്ചാലുള്ള അവസ്ഥ ജനം മനസിലാക്കിത്തുടങ്ങി. അച്ചുതാനന്ദനും പിണറായിയും രണ്ട് ധ്രുവങ്ങളില്‍ വന്നതിനാല്‍ കഴിഞ്ഞ ഇടതു ഭരണത്തില്‍ വികസനം പുറകോട്ടായി. ഇപ്പോഴും പോരടിക്ക് മാറ്റമില്ല. എന്നാല്‍ യു.ഡി.എഫിന് അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കാനായി. തെരഞ്ഞെടുപ്പില്‍ മുഖ്യ അജണ്ട വികസനമായി മാറി. യു.ഡി.എഫിനനുകൂലമായ തെരഞ്ഞെടുപ്പ്കാലാവസ്ഥയാണിപ്പോള്‍. വര്‍ഗീയതക്കെതിരെ ദേശീയ ബദലിന് കോണ്‍ഗ്രസിനേ കഴിയുള്ളൂവെന്നും കേരളത്തില്‍ അതിന് പിന്തുണ കൊടുക്കേണ്ടത് അനിവാര്യമാണെന്നും കേരളത്തിന്‍െറ മതേതരമായ മനസ് മനസിലാക്കിക്കഴിഞ്ഞു. മതേതരത്വം സംരക്ഷിക്കാനുള്ള പ്ളാറ്റ്ഫോമില്‍ സി.പി.എം വന്നാല്‍ എതിര്‍ക്കില്ല എന്ന നിലപാട് കോണ്‍ഗ്രസിന്‍േറതാണ്. എന്നാല്‍ അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് സി.പി.എമ്മിനെ തകര്‍ച്ചയിലത്തെിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ താമര വിരിയില്ല. ബി.ജെ.പിയെ തടയാനുള്ള ശക്തി കേരളത്തില്‍ കോണ്‍ഗ്രസിനുണ്ട്. അതിനാല്‍ ബംഗാള്‍ മോഡല്‍ കേരളത്തില്‍ വേണ്ട. മന്ത്രിമാര്‍ക്കെതിരെ അഴിമതി തെളിഞ്ഞിട്ടില്ല. അഴിമതി  ആരോപിച്ചുള്ള ഹരജികള്‍ കോടതിയുടെ പരിഗണയിലുണ്ട് എന്നേയുള്ളൂ. ഇത്തരം കേസുകള്‍ വി.എസ് അടക്കമുള്ളവര്‍ക്കെതിരെയുമുണ്ട്.യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസ് വന്നത് പോലിസിനെ ആഭ്യന്തര മന്ത്രി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിട്ടുവെന്നതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. പ്രസ്ക്ളബ്ബ് സെക്രട്ടറി എന്‍.രാജേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. കെ.സി.അബു, പി.ശങ്കരന്‍, കെ.ജയന്ത് എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.