‘കോഴിമുട്ട’ പുഴുങ്ങിയപ്പോള്‍ റബര്‍കട്ട; പരിശോധനക്ക് അയക്കുന്നു

ചങ്ങരംകുളം: പാവിട്ടപ്പുറം സ്വദേശിയായ റഫീഖ്  ചങ്ങരംകുളത്തെ കടയില്‍നിന്ന് വാങ്ങിയ കോഴിമുട്ടകള്‍ പുഴുങ്ങിയപ്പോള്‍ റബറിന് സമാന രൂപത്തിലായി. സംശയം തീര്‍ക്കാനായി പുഴുങ്ങാത്ത മുട്ടയിലൊരെണ്ണം പൊട്ടിച്ചുനോക്കിയപ്പോള്‍ തോടിനുള്ളില്‍ പ്രത്യേക ലായനി നിറച്ച പ്ളാസ്റ്റിക് സഞ്ചി കണ്ടത്തെി. കോഴിമുട്ടകള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കാനായി ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും മറ്റ് അധികൃതരെയും അറിയിക്കാനുള്ള തയാറെടുപ്പിലാണ്. 
ചൈന മുട്ട എന്ന പേരില്‍ കൃത്രിമ കോഴിമുട്ടകള്‍ വിപണിയിലത്തെിയതായി പറയപ്പെടുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഇവ തിരിച്ചറിയാന്‍ പ്രയാസമാണെന്നും പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.