മാധ്യമം വിദ്യ പ്രകാശനം ഇന്ന്

കോഴിക്കോട്: ഉപരിപഠന രംഗത്തെ വഴികാട്ടി മാധ്യമം വിദ്യയുടെ പ്രകാശനം ശനിയാഴ്ച കോഴിക്കോട് നടക്കും. അസ്മ ടവറില്‍ വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ- വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ വിദ്യയുടെ പ്രകാശനം നിര്‍വഹിക്കും. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് എന്‍റര്‍പ്രണര്‍ഷിപ് ഡയറക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങും.  

മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍, കോഴിക്കോട് ലോ കോളജ് പ്രിന്‍സിപ്പല്‍ കെ.ടി. ജവഹര്‍, ജെ.ഡി.ടി പ്രസിഡന്‍റ് ഡോ. പി.സി. അന്‍വര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്ന സേത്, ഗുരുവായൂരപ്പന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഓരോ മാസത്തെയും ഉന്നത വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള കരിയര്‍ കലണ്ടറാണ് വിദ്യ 2016ന്‍െറ പ്രധാന ആകര്‍ഷണം.  പഠനത്തെ സംരംഭകത്വവുമായി ബന്ധിപ്പിക്കുന്ന സ്റ്റാര്‍ട്ടപ് പദ്ധതികളും വിജയഗാഥകളുമടങ്ങുന്ന പ്രത്യേക വിഭാഗവും ആരോഗ്യ അനുബന്ധ കോഴ്സുകളുടെ സമ്പൂര്‍ണ ഡയറക്ടറിയും ഉള്‍കൊള്ളിച്ചിട്ടുണ്ട്. മാറുന്ന ഗള്‍ഫ് മേഖലയില്‍ ഉരുത്തിരിയുന്ന പുത്തന്‍ അനുഭവങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.

പ്രഫഷനല്‍ കോഴ്സുകളിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും പ്രഫഷനല്‍ കോഴ്സുകള്‍ മാത്രമല്ലാത്ത സാധ്യതകളുള്ള കോഴ്സുകളെക്കുറിച്ചും വിദഗ്ധര്‍ എഴുതുന്നുണ്ട്. ഡോ. ടി.പി. ശ്രീനിവാസന്‍, ഡോ. ബി. ഇഖ്ബാല്‍, ഡോ. എം. അബുദുറഹ്മാന്‍, മുരളി തുമ്മാരുകുടി, ഡോ. ടി.പി. സേതുമാധവന്‍, ഡോ. എസ്. രാജുകൃഷ്ണന്‍, ഗോപകുമാര്‍ കാരക്കോണം, സത്താര്‍ ശ്രീകാര്യം തുടങ്ങിയ പ്രമുഖര്‍ വിദ്യയില്‍ ഉന്നതപഠന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
എം. പ്രശാന്ത്, ഹരിത വി. കുമാര്‍, ഡോ. ദിവ്യ എസ്. അയ്യര്‍, മെറിന്‍ ജോസഫ്, ടി.വി. അനുപമ എന്നിവര്‍ സിവില്‍ സര്‍വിസിലേക്കുള്ള വഴികള്‍ പങ്കുവെക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.