കൊല്ലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് പത്രവിതരണക്കാരൻ മരിച്ചു

കൊല്ലം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്രവിതരണക്കാരനായ യുവാവ് മരിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ച് വീണ ചന്ദനത്തോപ്പ് കുഴിയം ചിന്മയ വിദ്യാലയത്തിനടുത്ത് കൈക്കുറുമ്പുവിള പടിഞ്ഞാറ്റതില്‍ തുളസീധരന്‍റെ മകന്‍ അതുല്‍ (ശിവലാല്‍-20) ആണ് മരിച്ചത്. കൊല്ലം ചന്ദനത്തോപ്പില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.

അതുലിനോടൊപ്പം ഉണ്ടായിരുന്ന കുഴിയം സ്വദേശിയായ മനുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ബൈക്ക് യാത്രികരായ വിഷ്ണു, സുധീഷ് എന്നിവരെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.