വെടിക്കെട്ട് നിരോധം: ജഡ്ജിയുടെ കത്ത് പൊതുതാല്‍പര്യ ഹരജിയായി

കൊച്ചി: മതാനുഷ്ഠാനത്തിന്‍െറ പേരില്‍ പൗരന്‍െറ ജീവന്‍ ഹനിക്കരുതെന്ന സന്ദേശമുയര്‍ത്തി വെടിക്കെട്ട് നിരോധിക്കാന്‍ ജസ്റ്റിസ് വി. ചിദംബരേഷിന്‍െറ കത്ത്. സ്ഫോടകവസ്തു നിയന്ത്രണ നിരോധന നിയമം നടപ്പാക്കപ്പെടുന്നില്ളെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ജഡ്ജി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച കത്ത് പൊതുതാല്‍പര്യ ഹരജിയായി ഡിവിഷന്‍ബെഞ്ചിന്‍െറ മുന്നിലത്തെി. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന  ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച ഉച്ചക്ക് 1.45ന് പ്രത്യേക സിറ്റിങ് നടത്തി ഹരജിയില്‍ വാദം കേള്‍ക്കും.
  പരവൂര്‍ വെടിക്കെട്ട് ദുരന്തവും അതിനിടയാക്കിയ വിഷയവും ഏറെ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ചിദംബരേഷിന്‍െറ കത്ത് സ്വമേധയാ ഹരജിയായി സ്വീകരിച്ച് വാദം കേള്‍ക്കുന്നത്. ഉഗ്രസ്ഫോടനമുണ്ടാക്കുന്ന അമിട്ട്, കതിന, ഗുണ്ട് തുടങ്ങിയവ നിരോധിക്കണമെന്നാണ് ജസ്റ്റിസ്  വി.ചിദംബരേഷ് രജിസ്ട്രാര്‍ക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടത്.

വെടിക്കെട്ട് അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന ദുരന്തമാണ്. 500 ഓളം പേരാണ് സംസ്ഥാനത്ത് പലപ്പോഴായി വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ടത്.  മതപ്രചാരണത്തിനുള്ള അവകാശത്തിന്‍െറ ഭാഗമായ ഉത്സവങ്ങള്‍ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാവരുതെന്ന  കാഴ്ചപ്പാടാണ് കത്തില്‍  ചൂണ്ടിക്കാട്ടിയിട്ടുള്ളത്.    ഉത്സവങ്ങളുട നാടായ പാലക്കാട് ജില്ലയില്‍ വെടിക്കെട്ട് അപകടം ഏറെ നടക്കുന്നുണ്ട്. മനുഷ്യ ജീവന്‍ ഹനിക്കുന്ന സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമല്ല. എന്നാല്‍, ജീവിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. മതപ്രചാരണത്തിനുള്ള അവകാശ പ്രകാരമാണ് ഉത്സവങ്ങള്‍ നടക്കുന്നത്. അത് ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാകരുതെന്നും കത്തില്‍ പറയുന്നു.

നിയമങ്ങള്‍ നടപ്പാക്കാന്‍ കാര്യക്ഷമമായ നടപടി സ്കരിക്കാനും കഴിയുന്നില്ല. അതിനാല്‍ നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. കോടതിക്ക് ഇനി ഈ വിഷയത്തില്‍ ഇടപെടാതെ നോക്കുകുത്തിയായി ഇരിക്കാനാവില്ല. മതാചാരത്തിന്‍െറ ഭാഗമെന്ന് പറയുന്ന ജെല്ലിക്കെട്ട് നിരോധിച്ചെങ്കില്‍ വെടിക്കെട്ടും നിരോധിക്കാം. മതാനുഷ്ഠാനങ്ങളുടെ  പേരില്‍ ജീവന്‍ ഹനിക്കുന്ന ഇത്തരം വെടിക്കെട്ടുകള്‍ നടത്തിയുള്ള ഉത്സവങ്ങളുടെ കാര്യത്തില്‍ മാറ്റം അനിവാര്യമാണ്.

ഏതായാലും  ഹൈഡെസിബല്‍  സൗണ്ട് ക്രാക്കേഴ്സ് അനുവദിക്കാന്‍ പാടില്ലാത്തതാണ്. ജീവന്‍ ഹനിക്കുന്ന ഉഗ്രസ്ഫോടനങ്ങളുള്ള വെടിക്കെട്ടുകള്‍ ഒഴിവാക്കാന്‍ ഇടപെടലിനായി കത്ത് ബന്ധപ്പെട്ട ഹൈകോടതി ബെഞ്ചിന്  കൈമാറണമെന്നും ജസ്റ്റിസ് ചിദംബരേഷ്  ആവശ്യപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.