പിടികൂടാനെത്തിയ പോലിസുകാരനെ വാറണ്ട് പ്രതി വെട്ടി

പത്തനംതിട്ട: വിവിധ കേസുകളിലെ വാറണ്ട് പ്രതി ഷാഡോ പോലിസിനെ വെട്ടിയശേഷം കടന്നു. മയിലാടുംപാറയിലെ പ്രതിയുടെ വീട്ടില്‍ ഇയാള്‍ ഉണ്ടെന്നറിഞ്ഞാണ് പോലിസ് അവിടെയത്തെിയത്. ജില്ലാ സ്പെഷല്‍ സ്ക്വാഡിലെ സിവില്‍ പോലിസ് ഓഫിസര്‍ വില്‍സണാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി മയിലാടുംപാറ പ്രസാദാണ് വെട്ടിയത്.
വീട്ടിലുണ്ടായിരുന്ന പ്രതി പോലിസാണെന്നറിഞ്ഞ് ആയുധംകൊണ്ട് പോലിസുകാരന്‍െറ കൈക്ക് വെട്ടിയശേഷം ഇറങ്ങിയോടുകയായിരുന്നു. നാല് പോലിസുകാരുടെ സംഘമാണ് പ്രതിയെ പിടികൂടാനത്തെിയത്. ഇവര്‍ നാലുഭാഗത്തു നിന്നും വളയാനത്തെിയതാണ്. ആദ്യം എത്തിയ വില്‍സണെ പ്രതി ആക്രമിക്കുകയായിരുന്നു. കൈക്കാണ് വെട്ടേറ്റത്. പ്രതിക്ക് പിറകെ പോലീസുകാര്‍ ഒടിയെങ്കിലും പിടികൂടാനായില്ല. ഇയാള്‍ക്കായി തിരച്ചില്‍ ഉര്‍ജ്ജിതമാക്കി. വില്‍സണ്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.