അഭിപ്രായ വോട്ടെടുപ്പ്: നിയന്ത്രണമില്ളെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും നിയന്ത്രണമില്ളെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഹൈകോടതിയില്‍. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന സമയത്തിന് തൊട്ടു മുമ്പുള്ള 48 മണിക്കൂര്‍ മാത്രമേ അഭിപ്രായ സര്‍വേകള്‍ നിരോധിച്ചിട്ടുള്ളൂവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ അറിയിച്ചു. അഭിപ്രായ വോട്ടെടുപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നശേഷം അഭിപ്രായ സര്‍വേ ഫലം പ്രസിദ്ധീകരിച്ചതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്ന ഹരജിയിലാണ് കമീഷന്‍െറ വിശദീകരണം.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126 എ വകുപ്പനുസരിച്ച് എക്സിറ്റ് പോള്‍ നടത്തുന്നതും മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതും തെരഞ്ഞെടുപ്പ് കമീഷന്‍ നിരോധിച്ചിട്ടുണ്ട്. വോട്ട് ചെയ്ത് പുറത്തിറങ്ങുന്നവരെ കണ്ടാണ് എക്സിറ്റ് പോളുകള്‍ നടത്തുന്നത്. അതേസമയം, ജനപ്രാതിനിധ്യ നിയമത്തിലെ 126 (1)(ബി) വകുപ്പ് പ്രകാരം അഭിപ്രായ സര്‍വേക്ക് 48 മണിക്കൂറിനകത്തല്ലാതെ നിയന്ത്രണമില്ല. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ മാര്‍ച്ച് 31ന് നല്‍കിയ പത്രക്കുറിപ്പും ഹാജരാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.