കോഴിക്കോട്: മൂന്നരപ്പതിറ്റാണ്ടായി രക്തദാനരംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളാ ബ്ളഡ് ഡോണേഴ്സ് ഫോറം പ്രവര്‍ത്തനം വിപുലീകരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും രക്തദാനപ്രവര്‍ത്തനത്തോടൊപ്പം അവയവദാന ബോധവത്കരണവും ഉള്‍പ്പെടുത്താന്‍ കോട്ടപ്പറമ്പ് ആശുപത്രിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
1979ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് രൂപവത്കരിച്ച സംഘടന പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി കഴിഞ്ഞദിവസം വാര്‍ത്ത വന്ന പശ്ചാത്തലത്തിലാണ് യോഗംചേര്‍ന്നത്. നിരവധി ജില്ലകളില്‍ സജീവമായി പ്രവര്‍ത്തനം നടത്തുന്ന സംഘടനാ യൂനിറ്റുകള്‍ നിലനില്‍ക്കെ ബ്ളഡ് ഡോണേഴ്സ് ഫോറം പിരിച്ചുവിട്ടതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് യോഗം അറിയിച്ചു. ദേശീയ രക്തദാനദിനമായ ഒക്ടോബര്‍ ഒന്നിന് ആരോഗ്യവകുപ്പുമായി സഹകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ഡോ. അബ്ദുല്ല ചെറയക്കാട് അധ്യക്ഷത വഹിച്ചു. ബ്ളഡ് ഡോണേഴ്സ് ഫോറം സ്ഥാപകാംഗവും ഐ.എം.സി.എച്ച് മുന്‍ സൂപ്രണ്ടുമായ ഡോ. സികെ. ശശിധരന്‍ പുതിയ പരിപാടികള്‍ വിശദീകരിച്ചു. ഡോ. പി.പി. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ. നളിനാക്ഷന്‍, കട്ടയാട്ട് വേണുഗോപാല്‍, എം. തങ്കമണി, ഒ. രാജീവ്, ഷാജഹാന്‍ നടുവട്ടം, ജയകൃഷ്ണന്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു. അശോകന്‍ ആലപ്രത്ത് സ്വാഗതവും എ.കെ. ഗണേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.