തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. www.kerala.gov.in എന്ന സൈറ്റാണ് ഹാക്ക് ചെയ്തത്. തുടര്‍ന്ന് ദേശീയപതാക കത്തിക്കുന്നതിന്‍െറ ചിത്രവും ‘പാകിസ്താന്‍ സിന്ദാബാദ്‘ എന്ന മുദ്രാവാക്യവും ഹാക്കര്‍മാര്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സുരക്ഷ എന്നത് ഒരു മിഥ്യാസങ്കല്‍പമാണെന്ന വാചകവും സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ ആണ് വെബ്സൈറ്റ് കൈയേറിയതെന്നാണ് വിവരം. ‘ഹാക്ക്ഡ് ബൈ ഫൈസല്‍’ എന്നും പാക് സൈബര്‍ അറ്റാക്കര്‍ ടീമാണ് തങ്ങളെന്നും പറയുന്നുണ്ട്. വിവരം ശ്രദ്ധയില്‍പെട്ടതോടെ സൈറ്റ് താല്‍ക്കാലികമായി ഡൗണ്‍ ചെയ്ത് സി-ഡിറ്റിന്‍െറ മേല്‍നോട്ടത്തില്‍ റിക്കവറി നടപടികള്‍ തുടങ്ങി.
അതേസമയം, സര്‍ക്കാര്‍ വെബ്സൈറ്റില്‍ മാത്രമേ ഹാക്കിങ് നടന്നിട്ടുള്ളൂവെന്നും ഡാറ്റാസെന്‍റര്‍ സുരക്ഷിതമാണെന്നും ഐ.ടി മിഷന്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകിയും വെബ്സൈറ്റ് റിക്കവറിക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
എക്സ്.ക്യു.എല്‍ ഇന്‍ജക്ഷന്‍ എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നതെന്നാണ് വിവരം. വീണ്ടും ഹാക്കിങ്ങിനായി സൈറ്റില്‍ ഏതെങ്കിലും ആപ്ളിക്കേഷനുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവ നീക്കാനും മറ്റ് സര്‍ക്കാര്‍ സൈറ്റുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഐ.ടി വിദഗ്ധരുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടന്നു. ഹാക് ചെയ്ത വെബ്സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന വെബ്വിലാസം ബ്രിട്ടണിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമികവിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.