സയനൈഡ് കഴിച്ച് ദമ്പതിമാര്‍ വീട്ടിനകത്ത് മരിച്ചനിലയില്‍


വില്യാപ്പള്ളി: ദമ്പതിമാരെ വീട്ടിനുള്ളില്‍ സയനൈഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടത്തെി. കീഴല്‍ ചെക്കോട്ടി ബസാറിലെ ഓടാമണ്ണില്‍ മീത്തല്‍ സത്യന്‍ (52), ഭാര്യ ഷൈലജ (40) എന്നിവരെയാണ് വാടകക്ക് താമസിക്കുന്ന കീഴല്‍ മുക്കിലെ വീട്ടിലെ കിടപ്പുമുറിയില്‍ സയനൈഡ് കഴിച്ച് മരിച്ചനിലയില്‍ കണ്ടത്തെിയത്. സ്വര്‍ണപ്പണിക്കാരനായ സത്യന്‍െറ രണ്ടാം ഭാര്യയാണ് ഷൈലജ. ഇവര്‍ക്ക് മക്കളില്ല. ഷൈലജ കണ്ണൂര്‍ സ്വദേശിയാണ്. ആദ്യ ഭാര്യ ഗര്‍ഭിണിയായിരിക്കെയാണ് മരിച്ചത്. രാവിലെ വീട്ടില്‍ ആളനക്കം കാണാത്തതിനെതുടര്‍ന്ന് അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്തെിയത്.  ഇവര്‍ എഴുതിയതെന്ന് കരുതുന്ന കത്ത് സമീപത്തുനിന്ന് കണ്ടെടുത്തു.
 ജീവിതം മടുത്തതിനാല്‍ ജീവിതമവസാനിപ്പിക്കുന്നതായി കത്തിലെഴുതിയിട്ടുണ്ട്. വടകര പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. സത്യന്‍െറ  മൃതദേഹം സ്വന്തം വീട്ടുവളപ്പിലും ഷൈലജയുടെ മൃതദേഹം കണ്ണൂരിലെ വീട്ടിലും സംസ്കരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.