വിവര്‍ത്തകയെ മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധം; കറന്‍റ് ബുക്സ് പുസ്തക പ്രകാശനം ഉപേക്ഷിച്ചു

തൃശൂര്‍: പരിഭാഷക പങ്കെടുക്കരുതെന്ന പ്രസാധകരുടെ നിര്‍ദേശം വിവാദമായതോടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ‘കലാതീതം’ എന്ന പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങ് കറന്‍റ് ബുക്സ്  ഉപേക്ഷിച്ചു. ഇന്ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കേണ്ടിയിരുന്ന പരിപാടി വിവിധ സംഘടനകളുടെ കടുത്ത എതിര്‍പ്പിന്‍െറ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. തൃശൂര്‍ കറന്‍റ് ബുക്സ് മാനേജ്മെന്‍റ് പരിപാടിയുടെ വേദിയിലാണ് ചടങ്ങ് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. 


 


 
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടും പരിപാടിക്കത്തെിയ സാറാ ജോസഫിന് പ്രതിഷേധത്തത്തെുടര്‍ന്ന് തിരിച്ചുപോകേണ്ടി വന്നു. കലാമിന്‍െറ ആത്മീയ ഗുരു പ്രമുഖ് സ്വാമിയുമൊത്തുള്ള അദ്ദേഹത്തിന്‍െറ അനുഭവമാണ് പുസ്തകത്തിന്‍െറ പ്രതിപാദ്യം. കലാമും അരുണ്‍ തിവാരിയും ചേര്‍ന്നാണ് പുസ്കതം രചിച്ചത്. ഇതിന്‍െറ പരിഭാഷ നിര്‍വഹിച്ച  ശ്രീദേവി എസ് കര്‍ത്തായോട് പരിപാടിയില്‍ പങ്കെടുക്കരുതെന്നും അത് പ്രമുഖ് സ്വാമിയുടെ മഠത്തിന്‍െറ പ്രതിനിധിയായി എത്തുന്ന സ്വാമി ബ്രഹ്മ വിഹാരി ദാസിന് ഇഷ്ടമില്ളെന്നും കറന്‍റ് ബുക്സ് അറിയിക്കുകയായിരുന്നു. 


 
ഇതേ കുറിച്ചും അതില്‍ തനിക്കുള്ള പ്രതിഷേധവും ശ്രീദേവി ഇന്നലെ തന്‍െറ ഫേസ്ബുക്ക് വാളില്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ പരിപാടി തുടങ്ങുംമുമ്പ് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ, സമത, ആര്‍.എം.പി, പു.ക.സ, ഗവണ്‍മെന്‍റ് ഫൈന്‍ ആര്‍ട്സ് ആന്‍ഡ് ഡ്രാമ സ്കൂളിലെ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധവുമായി സാഹിത്യ അക്കാദമി ഹാളില്‍ എത്തി. പുസ്തകം സ്വീകരിക്കേണ്ട സ്വാമി ബ്രഹ്മ വിഹാരി ദാസും പരിപാടിയില്‍ പങ്കെടുക്കേണ്ട സ്വാമി ആത്മ ജീവന്‍ ദാസും ഇതിലേക്ക് എത്തില്ളെന്ന് അറിയിച്ചുവെങ്കിലും പ്രതിഷേധകര്‍ മടങ്ങിയില്ല. ഇതിനിടക്കാണ് സ്വാമി ബ്രഹ്മ വിഹാരി ദാസിന് പകരം പുസ്തകം സ്വീകരിക്കാന്‍ സാറാ ജോസഫ് എത്തിയത്.  ഇതോടെ ഇവര്‍ക്കെതിരിലും മുദ്രാവാക്യം വിളികളുയര്‍ന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ അരുണ്‍ തിവാരി എത്തിയിരുന്നു. സാഹിത്യ അക്കാദമി ഹാള്‍ പ്രതിഷേധകരെ കൊണ്ട് നിറഞ്ഞതോടെ ചടങ്ങ് ഉപേക്ഷിക്കുന്നതായി കറന്‍റ് ബുക്സ് പ്രാഖ്യാപിക്കുകയായിരുന്നു.

 

നാളെ എന്റെ പുസ്തക പ്രകാശനം.വേദിയിൽ കയറാൻ എനിക്ക് വിലക്ക്. വിശിഷ്ട അതിഥി യായി എത്തുന്ന സ്വാമിജി ഇരിക്കുന്ന വേദിയിൽ സ്...

Posted by Sreedevi S Kartha on Friday, 25 September 2015

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.