കണ്ണൂര്‍: പ്രമുഖ സ്പോര്‍ട്സ് ലേഖകനും കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.പി.ആര്‍ ഗോപാലന്‍്റെയും കെ.പി.ആര്‍ രയരപ്പന്‍്റെയും സഹോദരനുമായ കെ.പി.ആര്‍ കൃഷ്ണന്‍ (99) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കേപിയാര്‍ എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
സഹോദരന്‍മാരായ കെ.പി.ആര്‍ ഗോപാലനും രയരപ്പനും വിപ്ളവത്തിന്‍്റെ പാതയിലൂടെ സഞ്ചരിച്ചപ്പോള്‍ കളിസംഘാടകനും സ്പോര്‍ട്സ് ലേഖകനുമായിട്ടാണ് കെ.പി.ആര്‍ പ്രശസ്തനായത്. 60 കളിലും 70 കളിലുമാണ് കേരളത്തിന്‍െറ സ്പോര്‍ട്സ് സാഹിത്യത്തില്‍ ഇദ്ദേഹം നിറഞ്ഞുനിന്നത്.
വിനോദ്, പ്രഭ, സാരഥി, കെ എന്നീ തൂലികാനാമങ്ങളിലും ഇദ്ദേഹം ലേഖനങ്ങളെഴുതി. ഇംഗ്ളീഷിലും മലയാളത്തിലും കമന്‍്ററി പറയുന്നതിലും മികവു പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.