സിസ്റ്റര്‍ അമലയുടെ കൊലപാതകം: പ്രതിയെ നാളെ പാലായില്‍ എത്തിച്ചേക്കും


പാലാ: സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സതീഷ് ബാബുവുമായി ഞായറാഴ്ചയേ അന്വേഷണസംഘം നാട്ടിലത്തെൂവെന്ന് സൂചന. സതീഷ് ബാബുവിനെ വെള്ളിയാഴ്ച പാലാ ഡിവൈ.എസ്.പി സുനീഷ് ബാബു, സി.ഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന സംഘം ഏറ്റുവാങ്ങി. കേരള പൊലീസിന്‍െറ കേസ് ഫയലും ഉത്തരാഖണ്ഡ് പൊലീസിന്‍െറ അറസ്റ്റ് ഫയലും കോടതി പരിഗണിച്ച ശേഷം ട്രാന്‍സിറ്റ് വാറന്‍റും പൊലീസ് നേടി. ഇപ്പോള്‍ ഹരിദ്വാറിലെ സ്പെഷല്‍ ബ്രാഞ്ച് പൊലീസിന്‍െറ കണ്‍ട്രോള്‍ റൂമിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ പ്രതി ഒളിവില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലത്തെി തെളിവുകള്‍ സ്വീകരിക്കും. ഇതിനുശേഷം ഡല്‍ഹിയിലത്തെി വിമാനമാര്‍ഗം കേരളത്തിലത്തെുമെന്നാണ് അറിയുന്നത്. അന്വേഷണസംഘത്തിന്‍െറ വിമാനടിക്കറ്റും ശരിയായിട്ടില്ല. ശനിയാഴ്ച രാത്രിയോ ഞായറാഴ്ചയോ നാട്ടിലത്തെുമെന്നാണ് വിവരം. കൊലപാതകം നടന്ന പാലായിലെ ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്‍റ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ സന്ദര്‍ശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.