രജിസ്ട്രേഷന്‍ ഓഫിസര്‍മാരെ നിയമിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രൂപവത്കരിച്ച 28 നഗരസഭകളിലെയും ഒരു മുനിസിപ്പല്‍ കോര്‍പറേഷനിലെയും തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫിസര്‍മാരെയും അസിസ്റ്റന്‍റ് തെരഞ്ഞെടുപ്പ് ഓഫിസര്‍മാരെയും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവായി. പുതുതായി രൂപവത്കരിച്ച തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പുന$ക്രമീകരിച്ച് തയാറാക്കും. സെക്രട്ടറിമാരോ മറ്റ് ഉദ്യോഗസ്ഥരോ ഈ സ്ഥാപനങ്ങള്‍ക്കായി നിയമിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് കമീഷന്‍ നടപടി. പുതിയ തദ്ദേശസ്ഥപാനങ്ങളുടെയും ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫിസര്‍മാരുടെയും വിശദാംശങ്ങള്‍ ചുവടെ:
 (പുതിയ മുനിസിപ്പാലിറ്റിയുടെ പേര്, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍, അസിസ്റ്റന്‍റ്  ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ എന്ന ക്രമത്തില്‍):  പയ്യോളി - പയ്യോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി - ജൂനിയര്‍ സൂപ്രണ്ട് ആന്‍ഡ് അസിസ്റ്റന്‍റ് സെക്രട്ടറി, പയ്യോളി ഗ്രാമപഞ്ചായത്ത്, രാമനാട്ടുകര - രാമനാട്ടുകര ഗ്രാമപഞ്ചായത്ത് സെക്രട്ടറി - ജൂനിയര്‍ സൂപ്രണ്ട് ആന്‍ഡ് അസിസ്റ്റന്‍റ്  സെക്രട്ടറി രാമനാട്ടുകര ഗ്രാമപഞ്ചായത്ത്, കൊടുവള്ളി - കൊടുവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി - ജൂനിയര്‍ സൂപ്രണ്ട് ആന്‍ഡ്  അസിസ്റ്റന്‍റ ് സെക്രട്ടറി കൊടുവള്ളി ഗ്രാമപഞ്ചായത്ത്, മുക്കം - മുക്കം ഗ്രാമപഞ്ചായത്ത് സെക്രട്ടറി- ജൂനിയര്‍ സൂപ്രണ്ട് ആന്‍ഡ് അസിസ്റ്റന്‍റ് സെക്രട്ടറി മുക്കം ഗ്രാമപഞ്ചായത്ത്, മാനന്തവാടി - മാനന്തവാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി - ജൂനിയര്‍ സൂപ്രണ്ട് ആന്‍ഡ് അസിസ്റ്റന്‍റ്് സെക്രട്ടറി മാനന്തവാടി ഗ്രാമപഞ്ചായത്ത്, സുല്‍ത്താന്‍ബത്തേരി - സുല്‍ത്താന്‍ബത്തേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി - ജൂനിയര്‍ സൂപ്രണ്ട് ആന്‍ഡ് അസിസ്റ്റന്‍റ്് സെക്രട്ടറി സുല്‍ത്താന്‍ബത്തേരി ഗ്രാമപഞ്ചായത്ത് ഇരിട്ടി -  കീഴൂര്‍- ചാവശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി - ജൂനിയര്‍ സൂപ്രണ്ട് ആന്‍ഡ് അസിസ്റ്റന്‍റ്  സെക്രട്ടറി കീഴൂര്‍- ചാവശ്ശേരി ഗ്രാമപഞ്ചായത്ത്, ഫറോക്ക് - ഫറോക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി - ജൂനിയര്‍ സൂപ്രണ്ട് ആന്‍ഡ് അസിസ്റ്റന്‍റ്  സെക്രട്ടറി ഫറോക്ക് ഗ്രാമപഞ്ചായത്ത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.