ആമ്പല്ലൂര്‍(തൃശൂര്‍): പാലപ്പിള്ളി ഹാരിസണ്‍ പ്ളാന്‍േറഷനിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. മിനിമം കൂലി 500 രൂപയാക്കുക, 20 ശതമാനം ബോണസ് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന് സംയുക്ത ട്രേഡ് യൂനിയന്‍െറ പിന്തുണയുണ്ട്. തൊഴിലാളികള്‍ ഹാരിസണിന്‍െറ മുപ്ളി ഗ്രൂപ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ പ്രഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ എം.കെ. പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂനിയന്‍ നേതാക്കളായ പി.ജി. വാസുദേവന്‍ നായര്‍, വി.എസ്. പ്രിന്‍സ്, എം.കെ. തങ്കപ്പന്‍, അഡ്വ. എം.എ. ജോയ്, വി.എസ്. ജോഷി, ആന്‍റണി കുറ്റൂക്കാരന്‍, ശിവന്‍, ഹൈദര്‍, അഷ്റഫ് കുണ്ടായി, പി.ടി. ജോയ് എന്നിവര്‍ സംസാരിച്ചു. 28 മുതല്‍ കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പാലപ്പിള്ളി മേഖലയില്‍ ഹാരിസണ്‍, കൊച്ചിന്‍ മലബാര്‍ എന്നിങ്ങനെ രണ്ട് തോട്ടങ്ങളാണുള്ളത്.
വണ്ടിപ്പെരിയാര്‍ മേഖലയിലും സമരം ആരംഭിച്ചു
വണ്ടിപ്പെരിയാര്‍: ശമ്പളവര്‍ധനയും 20 ശതമാനം ബോണസും ആവശ്യപ്പെട്ട് ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ ലിമിറ്റഡിന്‍െറ വാളാര്‍ഡി, ഡൈമുക്ക്, മൂങ്കലാര്‍ എന്നീ എസ്റ്റേറ്റുകളിലെ ഓഫിസ് പടിക്കല്‍ സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്. 26ന് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.