തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആര്‍.എം.പിയുമായി സഹകരിക്കും -കെ.സി.അബു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പിയുമായി സഹകരിക്കുമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി.അബു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍െറ അനുമതി ലഭിച്ചിട്ടുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ആര്‍.എം.പിയുടെ നിലപാടുകള്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ടെന്നും കെ.പി.സി.സി നിര്‍ദേശം ലഭിച്ചാലുടന്‍ ആര്‍.എം.പിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നത് സംബന്ധിച്ച് ആര്‍.എം.പി ഇതു വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.