ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളുജുകളിലെ പ്രവേശത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. കോളജുകള്‍ക്ക് പ്രവേശ അനുമതി നല്‍കിയ കേരള ഹൈകോടതി വിധി റദ്ദാക്കാനാവില്ളെന്നും കോടതി പറഞ്ഞു. പാലക്കാട് പി.കെ ദാസ്, അടൂര്‍ മൗണ്ട് സിയോണ്‍, വയനാട് ഡി.എം എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കിയ പ്രവേശ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഹരജി പരിഗണിക്കവെ സുപ്രീംകോടതി മെഡിക്കല്‍ കൗണ്‍സിലിന്‍െറ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചു. മെഡിക്കല്‍ കൗണ്‍സിലിന്‍െറ നടപടികള്‍ പരിഹാസ്യവും സംശയാസ്പദവുമാണെന്ന് ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി പ്രവേശം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. പണം നല്‍കി പഠിക്കുന്നവരുടെ ഭാവിയെക്കുറിച്ച് ആശങ്ക വേണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
മെഡിക്കല്‍ കൗണ്‍സില്‍ സംഘം ആദ്യഘട്ട പരിശോധന നടത്തിയാണ് ഈ കോളേജുകള്‍ക്ക് പ്രവേശ അനുമതി നല്‍കിയത്. ഇതിന്‍്റെ അടിസ്ഥാനത്തില്‍ കോളേജുകളില്‍ പ്രവേശം ആരംഭിച്ചു. പിന്നീട് അടിസ്ഥാന സൗകര്യമില്ളെന്ന് കാണിച്ച് പ്രവേശ അനുമതി റദ്ദാക്കി. ആദ്യം പ്രവേശ അനുമതി നല്‍കിയതിന് ശേഷം രണ്ടാമതും പരിശോധന നടത്തി അനുമതി റദ്ദാക്കിയ മെഡിക്കല്‍ കൗണ്‍സിലിന്‍െറ നടപടി പരിഹാസ്യവും സംശയാസ്പദവുമാണെന്ന് കോടതി പറഞ്ഞു. മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചപ്പോള്‍ ഹൈകോടതിയെ സമീപിച്ച് കോളജുകള്‍ അനുകൂല വിധി സമ്പാദിച്ചിരുന്നു. ഹൈകോടതി വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹരജി ഡെിവിഷന്‍ ബഞ്ച് പരിഗണിക്കാനിരിക്കെയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.