തൃശൂര്‍: യു.ഡി.എഫ് മന്ത്രിസഭയില്‍ ഗ്രൂപ്പില്ളെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പുറത്ത്, പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടെന്ന് പലരും പറയുന്നുണ്ടെങ്കിലും മന്ത്രിസഭയില്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. ഗ്രൂപ്പില്ലാത്തതാണ് മന്ത്രിസഭയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനത്തിന്‍െറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ അപാകത മന്ത്രി സി.എന്‍. ബാലകൃഷ്ണനുമായി ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മന്ത്രി ഗ്രൂപ്പ് കാര്യം പരാമര്‍ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.