ചാലക്കുടി: ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില അതീവ ഗുരുതരം. പോട്ട ഫൈ്ളഓവറില്‍ കാര്‍ നിര്‍ത്തിയിട്ട ലോറിയുടെ പിറകിലിടിച്ചും ചാലക്കുടി മുനിസിപ്പല്‍ ജങ്ഷനില്‍ ദേശീയപാതയില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ചുമാണ് അപകടം.
പോട്ടയില്‍ തിങ്കളാഴ്ച രാവിലെ ആറിനുണ്ടായ അപകടത്തില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി പെരുവള്ളൂര്‍ പൊല്‍പ്പാട് അലവിക്കുട്ടിയുടെ മകന്‍ അബ്ദുല്‍ അസീസ് (26), സഹോദരന്‍ അബ്ദുല്‍ റഫീഖ്(21), സഹോദരീ ഭര്‍ത്താവ് അബ്ദുല്‍ റഹിം (25) എന്നിവര്‍ക്ക് പരിക്കേറ്റു.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്. കേടായതിനത്തെുടര്‍ന്ന് പ്രധാന പാതയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ അസീസിനെ യാത്രയാക്കാന്‍ കോഴിക്കോട്ടുനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം. ഇടിയുടെ ശക്തിയില്‍ കാര്‍ ലോറിയുടെ പിന്നിലേക്ക് തുളഞ്ഞുകയറി. ഉള്ളില്‍ കുടുങ്ങിയവരെ യാത്രക്കാരും വിവരമറിഞ്ഞത്തെിയ പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ചാലക്കുടിയില്‍ രാവിലെ ആറിനുണ്ടായ അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മേലൂര്‍ സ്വദേശി ജോസഫ്(50), കാര്‍ യാത്രക്കാരും മുവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍മാരുമായ സുരേഷ്കുമാര്‍ (51), പൂര്‍ണിമ (47) എന്നിവര്‍ക്കുമാണ് പരിക്ക്. രാവിലെ എട്ടിന് മുമ്പായതിനാല്‍ മുനിസിപ്പല്‍ ജങ്ഷനില്‍ സിഗ്നല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതാണ് അപകടകാരണമെന്ന് പറയുന്നു.
ആംബുലന്‍സ് ദേശീയ പാത മുറിച്ചു കടക്കുമ്പോള്‍ പ്രധാന പാതയിലൂടെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. വാഹനങ്ങളുടെ മുന്‍വശം തകര്‍ന്നു. പരിക്കേറ്റവരെ സെന്‍റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോട്ട ഫൈ്ളഓവറില്‍ നേരത്തെയും സമാന രീതിയില്‍ അപകടം നടന്നിരുന്നു. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസിടിച്ച് തമിഴ്നാട് സ്വദേശി മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ ലോറികള്‍ നിര്‍ത്തിയിടുന്നതും ഫൈ്ളഓവറിന് മുമ്പായുള്ള വളവും അപകടം ക്ഷണിച്ചുവരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.