മിനാ പ്രയാണം നേരത്തേ; ഹജ്ജിന് നാളെ തുടക്കം

മക്ക: വിശുദ്ധ തീര്‍ഥാടനം എന്ന ജീവിതസ്വപ്ന സാക്ഷാത്കാരത്തിന് വിശ്വാസികള്‍ ആറ്റുനോറ്റിരുന്ന ഹജ്ജ് ദിനങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. അറഫസംഗമത്തോടെ തുടങ്ങുന്ന ഹജ്ജ് അനുഷ്ഠാനങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിന്‍െറ ദിനം (യൗമുത്തര്‍വിയ) ദുല്‍ഹജ്ജ് എട്ടിന് നാളെയാണ്. ഇനിയുള്ള അഞ്ചു നാളുകള്‍ തീര്‍ഥാടകരുടെ ജീവിതം തമ്പുകളുടെ നഗരിയായ മിനാ കേന്ദ്രീകരിച്ചായിരിക്കും.
അറഫ സംഗമദിനമായ ബുധനാഴ്ച മുസ്ദലിഫയില്‍ രാത്രി തങ്ങുന്ന ഹാജിമാര്‍ ബാക്കി ദിനങ്ങള്‍ മിനായിലാണ് താമസിക്കുക. ഈ വര്‍ഷം മിനായിലത്തെുന്ന 16 ലക്ഷം തീര്‍ഥാടകരെ വരവേല്‍ക്കാന്‍ തീ പിടിക്കാത്ത 1,60,000 തമ്പുകളാണ് സൗദി അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

മിനായിലേക്കുള്ള തീര്‍ഥാടകരുടെ പ്രയാണം നാളെ രാവിലെയാണ് തുടങ്ങേണ്ടതെങ്കിലും ലക്ഷക്കണക്കിനു ഹാജിമാരുടെ നീക്കത്തിലെ തിരക്കൊഴിവാക്കാന്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ തലേന്നാള്‍തന്നെ ഹാജിമാരെ മുത്വവ്വിഫുമാര്‍ തമ്പ് നഗരിയിലേക്ക് നയിക്കും. ഇന്ത്യന്‍ ഹാജിമാര്‍ ഇന്ന് വൈകിട്ട് അസ്ര്‍ നമസ്കാരത്തിനു ശേഷം മിനായിലേക്ക് നീങ്ങിത്തുടങ്ങുമെന്നും ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ മുഴുവന്‍ ഹാജിമാരെയും നഗരിയിലത്തെിക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വിദേശത്തുനിന്നു ഞായറാഴ്ച രാവിലെ പത്തുവരെ 13,74, 073 പേര്‍ എത്തിയിട്ടുണ്ടെന്നാണ് സൗദി പാസ്പോര്‍ട്ട് വിഭാഗത്തിന്‍െറ കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.