കഞ്ചിക്കോട് ബി.ജെ.പി-സി.പി.എം സംഘട്ടനം: 11 പേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: കഞ്ചിക്കോട് ബി.ജെ.പി^സി.പി.എം സംഘട്ടനത്തില്‍ 11 പേര്‍ക്ക് വെട്ടേറ്റു. രണ്ട് സി.പി.എം പ്രവര്‍ത്തകരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒമ്പത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.പി.എം പ്രവര്‍ത്തകന്‍ ദിനേശന്‍െറ നില ഗുരുതരമാണ്. മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കും എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് വെട്ടേറ്റത്.

ഞായറാഴ്ച രാത്രി 7.45നും എട്ടിന് ശേഷവുമായി വാളയാര്‍ സത്രപ്പടിയിലും പുതുശ്ശേരി നീലിക്കാടുമായാണ് സംഭവം. സത്രപ്പടിയില്‍ ഇരുവിഭാഗവും തമ്മിലുണ്ടായ വാക്കേറ്റത്തെതുടര്‍ന്നാണ് ദിനേശന് വെട്ടേറ്റത്. ഇതിനെതുടര്‍ന്നാണ് നാല് കി.മീറ്റര്‍ അകലെ നീലിക്കാട് ഇരുവിഭാഗവും മാരകായുധങ്ങളുമായി ഏറ്റുമുട്ടിയത്. 

സംഭവത്തെതുടര്‍ന്ന് ജില്ലാ ആശുപത്രില്‍ പൊലീസ് കാവല്‍ ശക്തമാക്കി. സി.പി.എം നേതാക്കളായ എന്‍.എന്‍. കൃഷ്ണദാസ്, എം.ബി. രാജേഷ് എം.പി എന്നിവരും ബി.ജെ.പി ജില്ലാ നേതാക്കളും ആശുപത്രിയിലത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.