കൊച്ചി: കേന്ദ്രസര്‍ക്കാറിന് സ്മാര്‍ട്ട് സിറ്റി നിര്‍ദേശം സമര്‍പ്പിക്കാന്‍ കൗണ്‍സിലുമായി പ്രതിപക്ഷ സഹകരണം ഉറപ്പാക്കാന്‍ സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദനും കത്തെഴുതുമെന്ന് മേയര്‍ ടോണി ചമ്മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈമാസം 23ന് സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ പ്രത്യേക കൗണ്‍സില്‍ ചേരും. 22ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെയും കക്ഷിനേതാക്കളുടെയും യോഗം ചേരും. കൗണ്‍സിലുമായി പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഭവങ്ങളും സ്മാര്‍ട്ട് സിറ്റി വിഷയവും ശനിയാഴ്ച കൊച്ചിയിലത്തെിയ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തു. അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരമാണ് കത്തെഴുതുന്നത്.
ഇക്കാര്യത്തില്‍ ഉന്നത നേതാക്കള്‍ ഇടപെട്ടതിനാലാണ് അവര്‍ക്ക് കത്തെഴുതുന്നത്. തന്നെയുമല്ല, പ്രതിപക്ഷവും എല്‍.ഡി.എഫും നടത്തുന്നത് രാഷ്ട്രീയസമരമാണ്. ഡിസംബര്‍ 18ന് കേന്ദ്രത്തിന് സ്മാര്‍ട്ട് സിറ്റി നിര്‍ദേശം സമര്‍പ്പിക്കണം. പൊതുജന പങ്കാളിത്തത്തോടെയുള്ള നിര്‍ദേശം സമര്‍പ്പിച്ചാലെ ആദ്യ 20 നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിക്ക് ഇടം ലഭിക്കൂ. പട്ടികയില്‍ കൊച്ചി ഉള്‍പ്പെട്ടില്ളെങ്കില്‍ അതിന്‍െറ ഉത്തരവാദിത്തം എല്‍.ഡി.എഫിനാണ്.
അടുത്തമാസം അഞ്ചിനുമുമ്പ് തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ വിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുമുമ്പ് നിര്‍ദേശം സമര്‍പ്പിക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയില്ളെങ്കില്‍ മുന്നോട്ടുപോകാനാവില്ല.
ബോട്ട് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മേയര്‍ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.