കോട്ടയം: വാഹനാപകടത്തില്‍ ഓര്‍മശക്തി നഷ്ടപ്പെട്ട വീട്ടമ്മക്ക് 17 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് കോടതി ഉത്തരവ്. ഗുരുവായൂര്‍ ദര്‍ശനത്തിന് കുടുംബസഹിതം വാനില്‍ യാത്രചെയ്യുന്നതിനിടെ നോര്‍ത് പറവൂര്‍ വഴികുളങ്ങരയില്‍ മഹീന്ദ്രാ വാന്‍ ഇടിച്ച് തലക്ക് ഗുരുതര പരിക്കേറ്റാണ് ഇവര്‍ക്ക് 63 ശതമാനം ഓര്‍മശക്തി നഷ്ടപ്പെട്ടത്. കറുകച്ചാല്‍ ചമ്പക്കര മധുരിമയില്‍ മധുസൂദനന്‍ നായരുടെ ഭാര്യ ശോഭന നായര്‍ക്കാണ് (57) 17,10,266 രൂപ അനുവദിച്ചുകൊണ്ട് കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ളെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി ഡോ. വി. വിജയകുമാര്‍ ഉത്തരവിട്ടത്. തുക മഹീന്ദ്രാ വാനിന്‍െറ ഇന്‍ഷുറന്‍സ് കമ്പനി ഒരു മാസത്തിനകം കെട്ടിവെക്കണമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.