മുഹമ്മദ് റിയാസിനെതിരെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചു

കോഴിക്കോട്: ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. പി.എ മുഹമ്മദ് റിയാസിനെതിരെ ഭാര്യ ഡോ. സമീഹ നല്‍കിയ ഗാര്‍ഹിക പീഡന പരാതി പിന്‍വലിച്ചു.   ഇരുവിഭാഗം അഭിഭാഷകരും വെള്ളിയാഴ്ച കോടതിക്ക് പുറത്ത് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പരാതി പിന്‍വലിക്കാന്‍ ധാരണയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കോഴിക്കോട് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജി സമീഹ പിന്‍വലിച്ചു. ഹരജി  ശനിയാഴ്ച പരിഗണിച്ചപ്പോള്‍  കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് വിവരം  സമീഹ കോടതിയെ അറിയിച്ചു.
 വിവാഹ മോചനത്തിന് റിയാസ് സന്നദ്ധത അറിയിച്ചതിനാലാണ് കേസ് പിന്‍വലിക്കാന്‍ സമീഹ തയാറായത്. ഉഭയസമ്മത പ്രകാരം വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹരജി നല്‍കും. മക്കളുടെ സംരക്ഷണം ഡോ. സമീഹ ഏറ്റടെുക്കും. ഇവര്‍ക്കൊപ്പം കഴിയുന്ന കുട്ടികളെ സന്ദര്‍ശിക്കാന്‍ റിയാസിനും കുടുംബാംഗങ്ങള്‍ക്കും അനുവാദം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.