പെരുമ്പിലാവ്: തൃശൂര്‍ കുന്നംകുളത്ത് പുഞ്ചിരിക്കാവ് കൊരട്ടിക്കര റോഡില്‍ കാട്ടുകുളത്തിന് സമീപം റോഡരികിലെ പൊന്തക്കാട്ടില്‍ യുവതിയെ കുത്തിക്കൊന്ന നിലയില്‍ കണ്ടെ ത്തി. പ്രതി പൊലീസില്‍ കീഴടങ്ങി. പുഞ്ചിരിക്കാവ് വലിയ പീടികയില്‍ അബുതാഹിര്‍ (36) ആണ് ശനിയാഴ്ച പുലര്‍ച്ചെ 5.30ന് കുന്നംകുളം പൊലീസില്‍ കീഴടങ്ങിയത്. വടക്കേകാട് വാരിയില്‍ മൊയ്തുണ്ണിയുടെ മകള്‍ ഷമീറ (34)യെ വെള്ളിയാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഇരുവര്‍ക്കുമെതിരെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന താഹിര്‍ കഴിഞ്ഞ ദിവസമാണ് മോചിതനായത്. വെള്ളിയാഴ്ച കോടതിയില്‍ കേസിന് ഹാജരായ ശേഷം ഷമീറ താഹിറിന്‍െറ കൂടെ കൂടുകയായിരുന്നു. പല തവണ തന്നെ ഒഴിവാക്കി പോകാന്‍ താഹിര്‍ പറഞ്ഞെങ്കിലും യുവതി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു.
എന്നാല്‍, പണം നല്‍കാന്‍ താഹിര്‍ തയാറായില്ല. യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്നും ഒഴിവായി പോകാന്‍ കൂട്ടാകാത്തതു കൊണ്ടാണ് കുത്തികൊന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം സമീപത്തെ പറമ്പില്‍ മൃതദേഹം കുഴിച്ചിടാന്‍ പ്രതി ശ്രമം നടത്തിയിരുന്നു. ഇതിനായി, കുഴിയുണ്ടാക്കിയെങ്കിലും മതിലിനപ്പുറത്തേക്ക് മൃതദേഹം എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ശ്രമം വിഫലമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.