തൃശൂര്‍: സംസ്ഥാനത്തെ എ.ടി.എം കൗണ്ടറുകളുടെ സുരക്ഷയില്‍ ദേശസാത്കൃത ബാങ്കുകള്‍ക്കുള്‍പ്പെടെ ആശങ്ക. അടുത്തിടെ തൃശൂരിലടക്കം ഉണ്ടായ എ.ടി.എം കവര്‍ച്ചയുടെയും കവര്‍ച്ചാ ശ്രമങ്ങളുടെയും പശ്ചാത്തലത്തില്‍, കൂടുതല്‍ എ.ടി.എമ്മുള്ള എസ്.ബി.ഐയും എസ്.ബി.ടിയുമാണ് കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നത്. ഇടപാടുകാര്‍ ശ്രദ്ധിച്ചാലേ പ്രശ്നങ്ങള്‍ക്ക് കുറച്ചെങ്കിലും പരിഹാരമാകൂ എന്നാണ് അധികൃതര്‍ പറയുന്നത്. എ.ടി.എം തട്ടിപ്പ് ഒഴിവാക്കാന്‍ ചില നിര്‍ദേശങ്ങളും ബാങ്കുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
എസ്.എം.എസ് വഴി ഇക്കാര്യം ഇടപാടുകാരെ അറിയിക്കുന്നുമുണ്ട്. എ.ടി.എം കാര്‍ഡും രഹസ്യ നമ്പറും (പിന്‍) കൃത്യമായി തന്നെ സൂക്ഷിക്കണമെന്നാണ് പ്രധാന നിര്‍ദേശം. കാര്‍ഡ് മെഷീനില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ തങ്ങളുടെ കാര്‍ഡ് തന്നെയാണെന്ന് ഉറപ്പാക്കണമെന്നും തിരിച്ചറിയുന്നതിന് കാര്‍ഡില്‍ ഒപ്പോ ചിത്രങ്ങളോ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. പണം പിന്‍വലിച്ചശേഷം രസീത് കൗണ്ടറില്‍ ഉപേക്ഷിക്കരുത്. ഇതില്‍നിന്ന് അക്കൗണ്ട് നമ്പറും ബാലന്‍സ് തുകയും മറ്റുള്ളവര്‍ക്ക് അറിയാം. സ്ഥിരമായി കാര്‍ഡ് ഉപയോഗിക്കാതിരിക്കുകയോ പിന്‍ വെളിപ്പെടുത്തുകയോ ചെയ്യരുത്. പിന്‍ ഇടക്കിടെ മാറ്റണം.
എ.ടി.എം കൗണ്ടറുകള്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത്തരം കൗണ്ടറുകളില്‍ തന്നെയാണ് മോഷണങ്ങളും മോഷണശ്രമങ്ങളും കൂടുതല്‍. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എ.ടി.എം സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. ഇതിന്‍െറ ഭാഗമായി കൗണ്ടറുകളില്‍ സി.സി.ടി.വികളും അലാറവും നിര്‍ബന്ധമാക്കും. എ.ടി.എമ്മുകള്‍ക്ക് സമീപം പൊലീസ് ബീറ്റും ബീറ്റ്ബുക്കും വേണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. പൊലീസുമായി ഇത് ചര്‍ച്ച ചെയ്യും. കാര്‍ഡ് ഉപയോഗിച്ചാല്‍ മാത്രം ഉള്ളില്‍ കടക്കാവുന്ന സംവിധാനം പല കൗണ്ടറുകളിലും പ്രവര്‍ത്തനക്ഷമമല്ല. ഇവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നത് അധിക ബാധ്യതയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ബാങ്കുകള്‍. ഓരോ കൗണ്ടറും ഇന്‍ഷുര്‍ ചെയ്തിട്ടുള്ളതിനാല്‍ നഷ്ടമുണ്ടാകില്ളെങ്കിലും ഇടപാടുകാര്‍ക്ക് പ്രശ്നമുണ്ടാകാതിരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.