നാദാപുരം: എം.ഇ.ടി കോളജില്‍ വ്യാഴാഴ്ച നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ചെമ്പ്രങ്കണ്ടി അബ്ദുല്ല, കുരുന്നന്‍ വീട്ടില്‍ അസ്ഹറുദ്ദീന്‍, മുഹമ്മദ് സാബിത്്, ബിലാല്‍ എന്നിവരും കണ്ടാലറിയാവുന്ന 11 പേര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികള്‍ ഒളിവിലാണ്. ആന്‍റി റാഗിങ് ആക്ട്, വധശ്രമം വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പ്രതികളെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ബി.എ ഇക്കണോമിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി പുളിയാവ് ഒറ്റപ്പിലാക്കൂല്‍ അനസിന്‍െറ രക്ഷിതാവിന്‍െറയും റാഗിങ്ങിന് വിധേയനായ മറ്റൊരു വിദ്യാര്‍ഥിയുടെയും പരാതിയിലാണ് കേസെടുത്തത്.
ഗുരുതരമായി പരിക്കേറ്റ അനസ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ, കോളജില്‍ നടന്ന ക്രൂരമായ റാഗിങ്ങില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് കാമ്പസില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇവരും കോളജ് വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റം നടന്നു. കോളജ് പ്രിന്‍സിപ്പലിന്‍െറ നേതൃത്വത്തില്‍ അധ്യാപകരത്തെിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
കോളജില്‍ ഒരുവിധത്തിലുള്ള റാഗിങ്ങും അനുവദിക്കില്ളെന്ന് പ്രിന്‍സിപ്പല്‍ ഇ.കെ. അഹമ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.