തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് പി.സി.ജോര്‍ജ് എം.എല്‍.എയെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്‍െറ പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍. പരാതി നിലനില്‍ക്കില്ളെന്ന ജോര്‍ജിന്‍്റെ വാദം സ്പീക്കര്‍ എന്‍.ശക്തന്‍ തള്ളി. നേരത്തേ സ്പീക്കര്‍ ഇക്കാര്യത്തില്‍ ഇരു വിഭാഗങ്ങളുടെയും അഭിപ്രായം തേടിയിരുന്നു.
വിഷയം സംബന്ധിച്ച്നിലപാടുകള്‍ വിശദീകരിക്കാന്‍ ജോര്‍ജിന് സെപ്തംബര്‍ 23ന് വൈകുന്നേരം നാലു വരെ സ്പീക്കര്‍ സമയം അനുവദിച്ചു. പരാതിക്കാരനായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍െറ വാദങ്ങള്‍ 26ന് അറിയിക്കണം. ഇതോടെ ജോര്‍ജിനെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായി.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണച്ച മുന്നണി സ്ഥാനാര്‍ഥിക്കെതിരെ ജോര്‍ജ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് കേരള കോണ്‍ഗ്രസ്-എം കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍്കിയത്. ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നാണ് കേരള കോണ്‍ഗ്രസ്-എമ്മിന്‍്റെ ആവശ്യം.
കഴിഞ്ഞ ദിവസം പി.സി.ജോര്‍ജും തോമസ് ഉണ്ണിയാടനും അഭിഭാഷകര്‍ക്കൊപ്പം സ്പീക്കറുടെ മുന്‍പില്‍ ഹാജരായി തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ചിരുന്നു. കേരള കോണ്‍ഗ്രസിന്‍െറ പരാതിയില്‍ കഴമ്പുണ്ട് എന്നാണ് സ്പീക്കറുടെ കണ്ടത്തെല്‍. കേസ് നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ പറഞ്ഞതിനാല്‍ തുടര്‍വാദം നടക്കും.
എന്നാല്‍, വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് പി.സി.ജോര്‍ജിന്‍െറ തീരുമാനം. തോമസ് ഉണ്ണിയാടനും നിയമസഭാ സെക്രട്ടറിയും രേഖകളില്‍ കൃത്രിമം കാണിച്ചതിനാലാണ് തനിക്ക് പ്രതികൂലമായ തീരുമാനമുണ്ടായതെന്ന് ജോര്‍ജ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.