പാലാ: കോട്ടയം പാലായില്‍ കാര്‍മലീത്ത മഠത്തിലെ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കോട്ടയം എസ്.പി. സംശയകരമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലക്ക് പിന്നിലേറ്റ മുറിവാണ് മരണ കാരണമെന്നും എസ്.പി സതീഷ് ബിനോയി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം അന്വേഷിക്കാന്‍ പാലാ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡോഗ് സ്ക്വാഡിനെ സ്ഥലത്തെ ത്തിച്ച് പരിശോധന നടത്തി. എറണാകുളം റേഞ്ച് ഐ.ജി സ്ഥലം സന്ദര്‍ശിക്കും. പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
രാവിലെ ഏഴു മണിക്കാണ് പാലാ കാര്‍മലീത്ത കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ അമല (69)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാ കെ.എസ്.ആര്‍.ടി.സി ബസ്റ്റ് സ്റ്റാന്‍ഡിന് സമീപത്തെ മഠത്തിലായിരുന്നു സംഭവം. മഠത്തിന് സമീപത്തെ കാര്‍മല്‍ ആശുപത്രിയില്‍ നഴ്സായിരുന്നു സിസ്റ്റര്‍ അമല.
പനി ബാധിതയായ സിസ്റ്ററെ രാവിലെ മഠം ചാപ്പലില്‍ കുര്‍ബാനക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെ ത്തിയത്. ഇവര്‍ താമസിച്ചിരുന്ന മഠത്തിലെ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. മുറിയിലെ കട്ടിലില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സിസ്റ്റര്‍ അമലയുടെ നെറ്റിയില്‍ മുറിവേറ്റ പാടുകളുണ്ട്. ഇതാകാം മരണ കാരണമെന്ന് പൊലീസിന്‍െറ നിഗമനം.
പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ സംഭവത്തെകുറിച്ച് പ്രതികരിക്കുന്നില്ളെന്ന് പാലാ രൂപത അറയിച്ചു.
കോട്ടയം രാമപുരം വാലുമ്മേലില്‍ പരേതരായ വി.ഡി. അഗസ്തി^ഏലി ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ അമല. കര്‍മലീത്ത സന്യാസ സമൂഹത്തിന്‍െറ പാലാ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലൂസി മരിയ, അസീസി സന്യാസ സഭാംഗം സിസ്റ്റര്‍ ഹില്‍ഡ, പരേതയായ സിസിലി എന്നിവര്‍ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.