തൊടുപുഴ: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് പിന്നാലെ ഹാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ നടത്തുന്ന സമരം തുടരും. തൊഴിലാളികള്‍ മാനേജ്മെന്‍്റ്മായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. ബോണസ് കൂട്ടാന്‍ കഴിയില്ളെന്ന് കമ്പനി അധികൃതര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയതോടെ സൂര്യനെല്ലി എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഫാക്ടറികളുടെ എല്ലാ ഗേറ്റുകളും ഉപരോധിക്കുകയാണ്. ചൊവ്വാഴ്ച വരെ കമ്പനിയുടെ ഒരു ഗേറ്റില്‍ മാത്രമാണ് തൊഴിലാളികള്‍ സമരം നടത്തിയിരുന്നുത്. എസ്.രാജേന്ദ്രന്‍ എം.എല്‍.എ സ്ഥലത്തത്തെി.
എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഇവിടെ സമരം നടക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിക്കാതെ കമ്പനി മാനേജ്മെന്‍റുമായി ഇന്ന് തൊഴിലാളികള്‍ ചര്‍ച്ച നടത്തുകയായിരുന്നു.
20 ശതമാനം ബോണസ് നല്‍കുക, 500 രൂപയായി കൂലിവര്‍ധിപ്പിക്കുക, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ആശുപത്രി സൗകര്യം ഏര്‍പ്പെടുത്തുക എന്നിവയാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍.
പൂപ്പാറ, ആനയിറങ്കല്‍, പന്നിയാര്‍ എന്നിവിടങ്ങളില്‍ ഹാരിസണ്‍ പ്ളാന്‍്റേഷനിലെ തൊഴിലാളികളാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. അപ്പര്‍ സൂര്യനെല്ലി എസ്റ്റേറ്റിലെ 150ഓളം വരുന്ന തൊഴിലാളികളാണ് സമരം തുടങ്ങിയത്. മറ്റ് ഡിവിഷനുകളില്‍നിന്ന് തൊഴിലാളികള്‍ കൂട്ടമായത്തെി സമരത്തില്‍ പങ്കുചേരുകയായിരുന്നു. മൂന്നാര്‍ സമരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നടത്തുന്ന സമരത്തിന്‍െറ നേതൃത്വം സ്ത്രീകള്‍ക്കാണ്. എച്ച്.എം.എല്‍ കമ്പനിക്ക് അഞ്ചു ഡിവിഷനുകളിലായി 900 തൊഴിലാളികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.