കൊച്ചി: കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരത് അപകടനില തരണം ചെയ്തു. ഐ.സി.യു.വില്‍ തീവ്ര നിരീക്ഷണത്തിലായിരുന്ന സിദ്ധാര്‍ഥിന് ചൊവ്വാഴ്ച കുറെ കൂടി ബോധം തെളിയുകയും സംസാരിക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തുവെച്ചാണ് സിദ്ധാര്‍ഥ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. എറണാകുളത്തെ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത ശേഷം തൃപ്പൂണിത്തുറയിലേക്ക് കാറോടിച്ചു പോകവെയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.