ലൈറ്റ് മെട്രോ പദ്ധതിയുടെ മേല്‍നോട്ടം ഡി.എം.ആര്‍.സിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ മേല്‍നോട്ടത്തിന് ഡി.എം.ആര്‍.സിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ഉള്‍പ്പെടുത്തി, പദ്ധതിക്ക് തത്വത്തില്‍ അനുമതിയും പങ്കാളിത്തവും തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. പദ്ധതി ചെലവ് തിരുവനന്തപുരത്തിന് 4,219 കോടി രൂപയും കോഴിക്കോടിന് 2,509 കോടി രൂപയുമാണ്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ മാതൃകയില്‍ രണ്ട് പദ്ധതികളും നടത്തും.

കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ സമഗ്ര ഗതാഗത രൂപരേഖയുടെ അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നാറ്റ്പാക് സര്‍ക്കാറിന് സമര്‍പ്പിക്കും. സമഗ്ര ഗതാഗത രൂപരേഖ തയാറാക്കുന്നതിന്‍െറ ഭാഗമായി നാറ്റ്പാക് നടത്തിയ പഠനത്തില്‍ രണ്ട് നഗരത്തിലും എലിവേറ്റഡ് മാസ് റാപിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം അനിവാര്യമാണെ് കണ്ടെ ത്തിയിട്ടുണ്ട്.

അംഗീകരിച്ച വിശദ പഠന റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ രണ്ട് പദ്ധതികളും സംസ്ഥാന ^കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി നടത്താനാണ് ഉദ്ദേശിക്കുന്നത്.  ഇതുപ്രകാരം പദ്ധതി വിഹിതമായി 20 ശതമാനം സംസ്ഥാനവും 20 ശതമാനം കേന്ദ്രവും വഹിക്കും. ബാക്കി 60 ശതമാനം വായ്പയെടുക്കും.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്ക്ള്‍ രൂപീകരിച്ചു. ആവശ്യമായ ഭൂമി കണ്ടെ ത്തല്‍, ഫണ്ട് സമാഹാരണം, പ്രാരംഭ ജോലികളുടെ ഏകീകരണം, പദ്ധതി നിര്‍വഹണ സഹായം, നിര്‍മാണം കഴിഞ്ഞ് പദ്ധതിയുടെ ഏറ്റെടുക്കല്‍ എന്നിവയുടെ ചുമതല കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പറേഷനായിരിക്കും.

ലൈറ്റ് മെട്രോ പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് സെപ്റ്റംബര്‍ ഒമ്പതിലെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയും അത് നടപ്പാക്കാനുള്ള ഭരണാനുമതി നല്‍കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.