ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി

കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കുറ്റിപ്പുറം ഹൈസ്കൂള്‍ കടവിന് സമീപം ഒരാളെ ഒഴുക്കില്‍ പെട്ട് കാണാതായി. വളാഞ്ചേരി കരേക്കാട് സ്വദേശിയായ 60 കാരനാണെന്നാണ് സൂചന. ബുധനാഴ്ച രാവിലെ 8 മണിയോടെ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍ പെടുകയായിരുന്നു. കുറ്റിപ്പുറം പൊലീസിന്‍്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.