കൊച്ചി:കാക്കനാട് ചിറ്റത്തേുകരയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സിമെന്‍്റ് കയറ്റിയ ട്രെയിലര്‍ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി വിദ്യാര്‍ഥിയും സ്കൂട്ടര്‍ യാത്രക്കാരനും മരിച്ചു. രാജഗിരി കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനി നെടുമ്പാശേരി സ്വദേശിനി നിയ ജെയ്ന്‍(19), കാക്കനാട് സ്വദേശി പ്രതാപന്‍ കെ.കെ (57) എന്നിവരാണ് മരിച്ചത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഇന്‍ഫോപാര്‍ക്കിന് സമീപത്തായിരുന്നു അപകടം.
കാക്കനാട് രാജഗിരി കോളേജിലേക്ക് പോകാനായി ഓട്ടോ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ ഇടയിലേക്കാണ് ടാങ്കര്‍ ലോറി പാഞ്ഞുകയറിയത്. നിയന്ത്രണം വിട്ട ലോറി വരുന്നത് കണ്ട് വിദ്യാര്‍ഥികള്‍ ചിതറി ഓടി. വീണുപോയ ബാഗെടുക്കാന്‍ തിരിഞ്ഞുനിന്ന നിയയുടെ തലയിലൂടെയാണ് ലോറിയുടെ ചക്രങ്ങള്‍ കയറിയത്. നിയ തല്‍ക്ഷണം മരിച്ചു. സംഭവ സ്ഥലത്ത് സ്കൂട്ടറിന് സമീപം നില്‍ക്കുകയായിരുന്ന പ്രതാപനെയും ഇടിച്ചു തെറിപ്പിച്ചാണ് ലോറി നിന്നത്. ഗുരുതരമായി പരിക്കേറ്റ പ്രതാപനെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടി മാറുന്നതിനിടെ ആന്‍ഡ്രിയ എന്ന വിദ്യാര്‍ഥിനിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. രാജഗിരി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളും റോഡ് ഉപരോധിച്ചു. കഴിഞ്ഞ ആഴ്്ച പച്ചക്കറി കയറ്റി തൃപ്പൂണിത്തുറയിലേക്ക് പോയ തമിഴ്നാട് ലോറി ഇടിച്ച് ഒരാള്‍ മരിച്ചിരുന്നു. തൃക്കാക്കര അസിസ്റ്റന്‍്റ് കമീഷണര്‍ ബിജോ അലക്സാണ്ടര്‍ എത്തി പ്രതിഷേധക്കാരെ സമാധാനിപ്പിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.