ഗുണ്ടല്‍പേട്ടില്‍ ലോറി ബൈക്കിലിടിച്ച് മലയാളികള്‍ മരിച്ചു

വയനാട്: കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. പന്തീരങ്കാവ് സ്വദേശികളാണ് മരിച്ചത്. പന്നിയൂര്‍കുളം താന്നികോട് ലത്തീഫിന്‍െറ മകന്‍ ഫസല്‍ (20), ഒളവണ്ണ തട്ടാരുകണ്ടി അമ്പാടിയില്‍ പ്രദീപ്കുമാറിന്‍െറ മകന്‍ വിഷ്ണു പി.കെ (കണ്ണന്‍^19) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഫസല്‍ ഗുരുവായൂരപ്പന്‍ കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. കല്യാണ്‍ ജുവലേഴ്സിലെ ജീവനക്കാരനാണ് വിഷ്ണു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.