സമരം തീരുന്നത് വരെ മൂന്നാറില്‍ തുടരും -വി.എസ്

കൊച്ചി: തൊഴിലാളി സമരം തീരുന്നത് വരെ മൂന്നാറില്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ളെങ്കില്‍ തൊഴിലാളികള്‍ക്കൊപ്പം സമര രംഗത്തുണ്ടാകും. നിരാഹാരമിരിക്കുന്ന എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ കാണാനല്ല, സമരം ചെയ്യുന്ന തൊഴിലാളികളെ കാണാനാണ് താന്‍ പോകുന്നതെന്നും വി.എസ് പറഞ്ഞു. ആലുവ പാലസ് ഗസ്റ്റ്ഹൗസില്‍ നിന്നു മൂന്നാറിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ പ്രശ്നങ്ങളെകുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ആവശ്യങ്ങള്‍ ന്യായമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. അത് അംഗീകരിക്കേണ്ടതാണ്. പ്രശ്ന പരിഹാരത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.

മൂന്നാറിലേക്ക് വി.എസ് വരുന്നത് സമരം ചെയ്യുന്ന തൊഴിലാളികളെ കാണാനാണെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ പ്രതികരിച്ചു. വി.എസിന്‍െറ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല. അദ്ദേഹത്തെ ഉപദേശിക്കാന്‍ താന്‍ ആളല്ളെന്നും രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമരം ഏറ്റെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതു കൊണ്ടാണ് താന്‍ നിരാഹാരമിരിക്കുന്നത്. പാര്‍ട്ടി നിലപാടിനൊപ്പമാണ് നില്‍കേണ്ടതെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ പി.കെ ജയലക്ഷ്മിയും മൂന്നാറിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.