മൂന്നാര്‍: കേരളത്തിന്‍റെ സമര ഭൂപടത്തില്‍ വീറുറ്റ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത മൂന്നാര്‍ സമരത്തിലെ മുദ്രാവാക്യവും ജനശ്രദ്ധ കവരുന്നു. ചൂഷകരായ മുതലാളിമാരുടെ ചങ്കിനു നേരെ ഉയര്‍ത്തുന്ന കത്തി പോലെയായിരുന്നു പെണ്‍ കണ്ഠദനാളങ്ങളില്‍ നിന്ന് ഉയര്‍ന്ന മുദ്രാവക്യങ്ങള്‍. കേട്ടു നില്‍ക്കുന്നവരുടെ സിരകളിലേക്കു കൂടി സമര വീര്യം പടര്‍ത്തുന്ന വിധം തമിഴ് സൗന്ദര്യവും മൂര്‍ച്ചയും ഒരുപോലെ ഉള്‍ചേര്‍ന്നിരുന്നു ആ ഇന്‍ക്വിലാബുകളില്‍.
‘ഇന്‍ക്വലാബ് സിന്ദാബാദ് തൊഴിലാളി ഐക്യം സിന്ദാബാദ്’ ‘പെമ്പിള ഒരുമൈ സിന്ദാബാദ്’ ‘പണിയെടുപ്പതു നാങ്കളെ കൊള്ളയടിപ്പതു നീങ്കള്’ ‘കൊളുന്തുകുട്ട എടുപ്പതു നാങ്കള് പണക്കുട്ട അമുക്കുതു നീങ്കള്’ ‘അപ്പാ അപ്പാ കരിയപ്പാ കൊള്ളയടിച്ച പണത്തെ എവിടപ്പാ?’ - കരിയപ്പ എന്ന കമ്പനി മാനേജറോടുള്ള ചോദ്യമായിരുന്നു ഇത്.
‘പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക് എസി ബംഗ്ളാ ഉങ്കള്‍ക്ക്’ ‘തമിഴ് മീഡിയം നാങ്കള്‍ക്ക് ഇംഗ്ളീഷ് മീഡിയം ഉങ്കള്‍ക്ക്’ ‘കുട്ടതൊപ്പി നാങ്കള്‍ക്ക് കോട്ടും സൂട്ടും ഉങ്കള്‍ക്ക്’ ‘ചിക്കന്‍, ദോശ ഉങ്കള്‍ക്ക് കാടി കഞ്ഞി നാങ്കള്‍ക്ക്‘ ‘പണിയെടുക്കുവത് നാങ്കളെ് പണം കൊയ്വത് നീങ്കള്’ ‘പോരാടുവോം പോരാടുവോം നീതി കെടയ്ക്കും വരെ പോരാടുവോം’ ‘പോരാടുവോം വെട്രി വരുവോം’ ‘ഇന്‍ക്വിലാബ് സിന്ദാബാദ് തൊഴിലാളി ഐക്യം സിന്ദാബാദ് പെമ്പിള ഒരുമൈ സിന്ദാബാദ്’. സമരമുഖത്ത് സാധാരണ കേള്‍ക്കാറുള്ള നെടുങ്കന്‍ പ്രസംഗങ്ങളെ പോലും അപ്രസക്തമാക്കിക്കൊണ്ട് തൊഴിലാളികളുടെ ജീവല്‍ പ്രശ്നത്തിലേക്ക് ഏറ്റവും ലളിതമായി ശ്രദ്ധ ക്ഷണിക്കുക കൂടി ചെയ്യുന്നു ഈ മുദ്രാവാക്യങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.