തിരുവനന്തപുരം: ഡി.സി.സി പുന$സംഘടന ഉടന്‍ പൂര്‍ത്തിയാക്കാനുള്ള കെ.പി.സി.സി വിശാല നിര്‍വാഹകസമിതി തീരുമാനത്തിനെതിരെ കോണ്‍ഗ്രസിലെ പ്രമുഖ ഗ്രൂപ്പുകള്‍ രംഗത്ത്. സ്വന്തം പക്ഷത്തുനിന്ന് ഡി.സി.സി ഭാവാഹികളാക്കേണ്ടവരുടെ പട്ടിക നല്‍കാതെ പുന$സംഘടന മാറ്റിവെപ്പിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം. അതേസമയം, നിര്‍വാഹകസമിതിയുടെ ഐകകണ്ഠ്യേനയുള്ള തീരുമാനത്തില്‍നിന്ന് പിന്മാറാനാവില്ളെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ പുന$സംഘടന അനിവാര്യമാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് സുധീരനും വാദിക്കുന്നു. പുന$സംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം തദ്ദേശ തെരഞ്ഞെടുപ്പിലുള്‍പ്പെടെ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക അണികള്‍ക്കിടയില്‍ ശക്തമായി.
ബൂത്ത്, വാര്‍ഡ്, മണ്ഡലം , ബ്ളോക് കമ്മിറ്റികള്‍ക്ക് ശേഷമാണ് ഡി.സി.സി പുന$സംഘടനയിലേക്ക് നീങ്ങിയത്. കാസര്‍കോട് ഡി.സി.സി പുന$സംഘടന നേരത്തേ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ പുന$സംഘടന നടന്നത് വയനാട്ടിലാണ്. ഇവിടെ തങ്ങള്‍ നല്‍കിയ പട്ടികയിലുള്‍പ്പെടാത്ത ചിലരെ കെ.പി.സി.സി പ്രസിഡന്‍റ് സ്വന്തം താല്‍പര്യപ്രകാരം നിയമിച്ചുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. എന്നാല്‍, നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ പെടാത്ത ചിലരെ ഒഴിവാക്കി പകരം അതേ ഗ്രൂപ്പില്‍നിന്ന് യോഗ്യരായവരെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് സുധീരന്‍െറ നിലപാട്. ഈ വാദം എ, ഐ വിഭാഗങ്ങള്‍ക്ക് സ്വീകാര്യമല്ല. ഗ്രൂപ്പില്‍നിന്ന് ആരൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന നിലപാടിലാണ് ഇവര്‍.
സംസ്ഥാനത്ത് പ്രബലമായ രണ്ടുഗ്രൂപ്പുകളാണ് ഉള്ളതെങ്കിലും ഭൂരിഭാഗം ജില്ലകളിലും ഗ്രൂപ്പുകളില്‍ പല ഉള്‍പ്പിരിവുകളും ഉണ്ട്. ഗ്രൂപ് നേതൃത്വം കൈമാറുന്ന പട്ടികയില്‍ കെ.പി.സി.സി പ്രസിഡന്‍റ് മാറ്റം വരുത്തിയാല്‍ ഇത് ഗ്രൂപ്പില്‍ പൊട്ടിത്തെറി സൃഷ്ടിക്കും. ഇത്തരത്തില്‍ ഭാരവാഹിത്വം കിട്ടുന്നവര്‍ സുധീരനെ പിന്തുണക്കുന്ന സാഹചര്യം രൂപപ്പെടാമെന്നും ഇവര്‍ ആശങ്കപ്പെടുന്നു. പുന$സംഘടനക്ക് സംസ്ഥാനതലത്തില്‍ രൂപവത്കരിച്ച കമ്മിറ്റി വയനാട്ടിലെ പട്ടികക്ക് അന്തിമരൂപം നല്‍കും മുമ്പ് ചേര്‍ന്നിരുന്നില്ല. അതിനാല്‍ ഗ്രൂപ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായില്ല. ഇതു മറ്റ് ജില്ലകളിലും ആവര്‍ത്തിക്കാനിടയുമുണ്ട്. അതിനാലാണ് വിശാല നിര്‍വാഹകസമിതിക്ക് തലേന്ന് ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ പുന$സംഘടന മാറ്റിവെക്കണമെന്ന ആവശ്യം കോട്ടയം ഒഴികെയുള്ള ഡി.സി.സി പ്രസിഡന്‍റുമാര്‍ ആവശ്യപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പുന$സംഘടന മാറ്റിവെക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, പിറ്റേന്ന് ചേര്‍ന്ന നിര്‍വാഹകസമിതി യോഗത്തില്‍ പുന$സംഘടന അട്ടിമറിക്കാനുള്ള നീക്കം സുധീരന്‍ പൊളിച്ചു. യോഗത്തില്‍ സംസാരിച്ചവരില്‍ ഭൂരിപക്ഷവും ഉടന്‍ പുന$സംഘടന പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഉന്നയിച്ചു.
ഇതു യോഗം അംഗീകരിക്കുകയും ചെയ്തു. ഇതോടെ ആശങ്കയിലായ പ്രമുഖ ഗ്രൂപ്പുകളുടെ നേതൃത്വം, തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നില്ളെങ്കില്‍ ഭാരവാഹിപ്പട്ടിക നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ദൂതന്മാര്‍ വഴി പ്രസിഡന്‍റിനെ അറിയിക്കുയും ചെയ്തു. എന്നാല്‍, നിര്‍വാഹകസമിതിയോഗം കൈക്കൊണ്ട തീരുമാനത്തില്‍നിന്ന് പിന്മാറാനാവില്ളെന്ന നിലപാടിലാണ് സുധീരന്‍. ഇതോടൊപ്പം അരുവിക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നേതൃയോഗത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയും ഗ്രൂപ് മാനേജര്‍മാര്‍ക്കെതിരെ അടിക്കടി അദ്ദേഹം നടത്തുന്ന വിമര്‍ശവും നേതൃത്വങ്ങളെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കെ.പി.സി.സി പ്രസിഡന്‍റിനെ സ്വതന്ത്രമായി വിട്ടാലുണ്ടാക്കാവുന്ന വെല്ലുവിളി ഇവര്‍ തിരിച്ചറിയുന്നുമുണ്ട്.അതിനാല്‍ തങ്ങളുടെ പിന്തുണയും താല്‍പര്യവും ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ളെന്ന് സുധീരനെ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്ക് ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഡി.സി.സി പുന$സംഘടന അതിനുള്ള അവസരമാക്കനാണ് ഇവരുടെ തീരുമാനം.
അതേസമയം, പുന$സംഘടനയെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യം ജില്ലാ നേതാക്കളിലും അണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിയെ അപകടപ്പെടുത്തുമെന്ന ഭയമാണ് ഇവര്‍ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.