നെടുമ്പാശ്ശേരി: ഹജ്ജ് അപേക്ഷകരുടെ കാത്തരിപ്പ് പട്ടികയില്‍നിന്ന് യാത്രക്ക് അവസരം ലഭിച്ച 34 തീര്‍ഥാടകര്‍ക്ക് സീറ്റിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ത്രീവശ്രമം നടത്തുന്നു. പട്ടികയില്‍ 684 വരെയുള്ളവര്‍ക്ക് അവസരം ലഭിച്ച വിവരം വ്യാഴാഴ്ചയാണ് അറിയിച്ചത്. ഇവര്‍ക്ക് സീറ്റ് ഉറപ്പായിട്ടില്ല. ഇവരെ 17ന് ഉച്ചക്ക് രണ്ടാമത്തെ വിമാനത്തില്‍ യാത്രയയക്കാനാകുമോ എന്നാണ് ശ്രമിക്കുന്നത്.
അന്ന് ഇതര സംസ്ഥാന പട്ടികയില്‍ യാത്ര റദ്ദായവര്‍ക്ക് പകരം അവസരം ലഭിച്ച 200 തീര്‍ഥാടകരുടെ സീറ്റാണ് എയര്‍ ഇന്ത്യ ഉറപ്പാക്കിയിരിക്കുന്നത്. ആകെ 340 സീറ്റില്‍ ബാക്കി 140 പേര്‍ മുംബൈയില്‍നിന്നുള്ളവരാണ്. ഇവരില്‍ 34 പേരുടെ യാത്ര റദ്ദായാല്‍ ആ ഒഴിവില്‍ ഇപ്പോള്‍ അവസരം ലഭിച്ചവര്‍ക്ക് പുറപ്പെടാം. രണ്ടു ദിവസത്തിനകം ചിത്രം വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.